യാത്രക്കാരുടെ ശ്രദ്ധക്ക്: സാധാരണ റോഡുകളില്‍ വാഹനമോടിച്ച എക്സ്പീരിയൻസുമായി ചുരത്തിലൂടെ യാത്രചെയ്താല്‍ അപകടം: ഡ്രൈവര്‍മാരുടെ അനുഭവക്കുറിപ്പുകള്‍,

തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ ഹെയർപിൻ വളവില്‍ നിയന്ത്രണംവിട്ട ടെമ്പാേ ട്രാവലർ എണ്ണൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പതുപേർ മരിച്ചതിന്റെ ഞെട്ട‌ലിലാണ് കേരളം.

നാല്‍പ്പത് ഹെയർപിൻ വളവുകളുള്ള വഴിയിലൂടെ തിരിച്ചിറങ്ങുമ്പോള്‍ പതിമൂന്നാം വളവില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും 800 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ യഥാർത്ഥ കാരണം എന്തെന്ന് വ്യക്തമല്ലെങ്കിലും ഡ്രൈവിംഗിലെ പാളിച്ചയാണ് കാരണമെന്നതരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് ശരിയായാലും തെറ്റായാലും ചുരത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്നാണ് അനുഭവസമ്പന്നരായ ഡ്രൈവർമാർ പറയുന്നത്. സാധാരണ റോഡുകളില്‍ വാഹനമോടിച്ച എക്സ്പീരിയൻസുമായി ചുരത്തിലൂടെ യാത്രചെയ്താല്‍ അപകടം ഉറപ്പാണെന്നും അവർ പറയുന്നു.
വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ട ട്രാവലർ ഓടിച്ചിരുന്നത് ഇരുപത്തിരണ്ടുകാരനെന്നാണ് പത്രവാർത്തകള്‍ വ്യക്തമാക്കുന്നത്. ഇയാള്‍ക്ക് ചുരംകയറി എക്സ്പീരിയൻസ് ഉണ്ടോ എന്ന കാര്യം സംശയമാണെന്നും അവർ പറയുന്നു. വാല്‍പ്പാറ ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ചുരങ്ങളിലൂടെയും ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെ ഓടിച്ച്‌ വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള ചില ഡ്രൈവർമാർ ചുരം യാത്രയുടെ അപകടസാദ്ധ്യതകളെക്കുറിച്ച്‌ പറയുന്നു.

 നട്ടും, ബോള്‍ട്ടും, സ്പിംഗും, ഇരുമ്പും, ഉരുക്കുമൊക്കെ ഉപയോഗിച്ച്‌ ഉണ്ടാക്കിയ ഒരു യന്ത്രം മാത്രമാണ് വാഹനം. ഇവയ്ക്ക് ഏതുനിമിഷം വേണമെങ്കിലും കേടുപാടുകളുണ്ടാവും എന്ന് ആദ്യം ഡ്രൈവർമാർ തിരിച്ചറിയുകയാണ് വേണ്ടതെന്നും അവർ പറയുന്നു.

കേറുന്നതിലല്ല ഇറങ്ങുന്നതിലാണ് കാര്യം

ബുദ്ധി, കൈകാലുകള്‍, മനസ്, തുടങ്ങി എല്ലാം ഒരേസമയം ഒരുപോലെ വർക്കുചെയ്താലേ വാഹനം ഓടിക്കാൻ കഴിയൂ. റോഡിലൂടെയായിരുന്നാലും ചുരത്തിലൂടെയായിരുന്നാലും ഇതില്‍ വ്യത്യാസം വരുന്നില്ല. ഇതില്‍ ഏതെങ്കിലും ഒന്ന് അല്പമൊന്ന് പാളിയാല്‍ അപകടം ഉറപ്പ്.ചുരത്തിലൂടെയുള്ള യാത്രയില്‍ എക്സ്പീരിയൻസും ഇതിനൊപ്പം വേണം. കയറുന്നതിനെക്കാള്‍ അപകടം നിറഞ്ഞതും സാഹസികവുമാണ് തിരിച്ചിറങ്ങുന്നത്. എക്സ്പീരിയൻസുകാെണ്ടുമാത്രമാണ് ഇത് മനസിലാവുന്നത്. ഇപ്പോഴത്തെ പയ്യൻ ഡ്രൈവർമാർ ഇതിന്റെ ഗൗരവം തീരെ മനസിലാക്കാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് ബസ് ഡ്രൈവർ രാജേഷ് പറയുന്നത്.

ഫസ്റ്റ് അല്ലെങ്കില്‍ സെക്കൻഡ് ഗിയറിലായിരിക്കും സാധാരണ വാഹനങ്ങള്‍ ചുരംകയറിപോകുന്നത്. ഏതുഗിയറിലാണോ കയറ്റം കയറുന്നത് അതേ ഗിയറില്‍ തന്നെവേണം തിരിച്ചിറങ്ങാനും. ഇറക്കത്ത് സ്വാഭാവികമായും വാഹനങ്ങള്‍ ഫ്രീ ആയിരിക്കും. ഇതാണ് കൂടുതല്‍ അപകടകരവും. 

ടോപ്പ് ഗിയറില്‍ താഴേക്ക് ഇറങ്ങുകയും വേഗത നിയന്ത്രിക്കാൻ ബ്രേക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് അപകടങ്ങളെ ക്ഷണിച്ചുവരുത്തുകയാണെന്നും രാജേഷ് പറയുന്നു. തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നതിലൂടെ ബ്രേക്ക് ഡ്രം അമിതമായി ചൂടാവുന്നു. ഇതോടെ ബ്രേക്ക് ലൈനറുകള്‍ ഹാർഡ് ആവുകയും ബ്രേക്ക് കിട്ടാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. അമിതമായി ചൂടാവുന്നത് ചിലപ്പോള്‍ തീപിടിത്തത്തിനും കാരണമായേക്കാമത്രേ.

എയർബ്രേക്കിന്റെ സിലിണ്ടറില്‍ സാധാരണ പത്തുപോയിന്റ് എയറാണ് നിറയ്ക്കുന്നത്. ചിലപ്പോള്‍ എട്ടുപോയിന്റാവും നിറയ്ക്കുന്നത്. ബ്രേക്ക് ഉപയോഗിക്കുന്നതിനനുസരിച്ച്‌ എയറിന്റെ അളവില്‍ കുറവ് വരും. 6-5പോയിന്റെങ്കിലും ഉണ്ടെങ്കിലേ ബ്രേക്ക് ശരിയായി പ്രവർത്തിക്കൂ. 

ഇത് ശ്രദ്ധിക്കാതെ മുന്നോട്ടുപോയാല്‍ അപകടം ഉണ്ടാകുമെന്ന് നൂറുശതമാനം ഉറപ്പെന്നാണ് രാജേഷും മറ്റൊരു ഡ്രൈവറായ വാസുദേവനും പറയുന്നത്. ബ്രേക്ക് പെഡല്‍ വെറുതേ താഴുന്നതല്ലാതെ വണ്ടി നില്‍ക്കില്ല. കുറഞ്ഞുവരുന്ന എയർ സ്വാഭാവിമായി നിറയ്ക്കാനുള്ള വിദ്യയുണ്ട്.

ചെറിയ ഗിയറില്‍ ഇറക്കമിറങ്ങുക എന്നതാണത്. ഇങ്ങനെചെയ്യുന്നതിലൂടെ എയറിന്റെ അളവ് കൂടുന്നു. മാത്രമല്ല ചെറിയ ഗിയറുകള്‍ വാഹനത്തിന്റെ എൻജിന് ഒരു പിടിത്തം സമ്മാനിക്കും. ഇത് വേഗത പരമാവധി കുറയ്ക്കും. ഉയർന്ന ഗിയറാകുമ്പോള്‍ ആ പിടിത്തം കുറഞ്ഞുവരും. ഇതോടെ വാഹനത്തിന്റെ വേഗം കൂടും. 

എൻജിൻ ബ്രേക്കിംഗ്

ചെറിയ ഗിയറില്‍ ഇറങ്ങുമ്പോള്‍ എൻജിൻ തന്നെ വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്നതാണ് എൻജിൻ ബ്രേക്കിംഗ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വളരെ കുറച്ചുമാത്രം ബ്രേക്ക് ഉപയോഗിച്ചാല്‍ മതി. അയായത് വളവ് തിരിയുന്ന സമയത്തുമാത്രം മതി.ഇതിനും വേണം എക്സ്പീരിയൻസ്.

നിറുത്തുന്നത് ഫോട്ടോയെടുക്കാനല്ല

ചൂടായ വാഹനത്തെ തണുപ്പിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണം. എന്നാല്‍ ഇത് യാത്രക്കാർക്ക് അല്പവും അലോരസമുണ്ടാക്കുകയും ചെയ്യരുത്. ഇതിനുള്ള വിദ്യയാണ് ചുരം ഇറങ്ങിവരുമ്പോഴും മറ്റുമുള്ള സൈറ്റ് സീയിംഗ്. വണ്ടി പാർക്കുചെയ്യാൻ ഇടമുള്ള സ്ഥലങ്ങളില്‍ ഒതുക്കി നിറുത്തിയശേഷം യാത്രക്കാരോട് പുറത്തെ കാഴ്ചകള്‍ കണ്ട് വരാൻ പറയും. നല്ല ഭംഗിയുള്ള സ്ഥലമാകുമ്പോള്‍ അവർക്ക് സന്തോഷമാകും. കുറച്ചുസമയം അവിടെ ചെലവഴിക്കുന്നതോടെ വാഹനം തണുക്കും. 

പിന്നെ പ്രശ്നമില്ലാതെ യാത്രചെയ്യാം. വണ്ടി തണുപ്പിക്കാനാണ് നിറുത്തുന്നത് എന്നുപറഞ്ഞാല്‍ വണ്ടിക്ക് എന്തോ കുഴപ്പമുണ്ടെന്ന് ചിലരെങ്കിലും വിചാരിക്കും. ഇതൊഴിവാക്കാനാണ് സൈറ്റ് സീയിംഗ് പറയുന്നതെന്നാണ് പേരുവെളിപ്പെടുത്താത്ത കെ എസ് ആർ ടി സി ഡ്രൈവർ പറഞ്ഞത്.

വെറുതെയല്ല ഹാൻഡ് ബ്രേക്ക്

തികച്ചും അനാവശ്യവസ്തുവാണ് ഹാൻഡ് ബ്രേക്ക് എന്ന മനാേഭാവമുളള ഡ്രൈവർമാർ ഏറെയാണ്. ചുരമുള്‍പ്പെടെയുളള കുത്തിറക്കങ്ങള്‍ ഇറങ്ങുമ്പോഴാണ് ഇതിന്റെ ഉപയോഗം കൂടുതല്‍. വേഗം കൂടി വണ്ടി കൈയില്‍ നിന്ന് പോകും എന്ന ഘട്ടംവന്നാല്‍ ഉടൻ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുക. അപകടമോ അപകടത്തിന്റെ വ്യാപ്തിയോ ഇതിലൂടെ കുറയ്ക്കാനാവും.

ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചതുകൊണ്ടുമാത്രം അപകടങ്ങള്‍ ഒഴിവാകില്ല. ശ്രദ്ധയും സംയമനവും ഇതിന് അത്യാവശ്യമാണ്. യാത്രക്കാർ വാഹനത്തിനുള്ളില്‍ പല വിനോദങ്ങളിലും ഏർപ്പെടും. അതിലേക്ക് ഒരുകാരണവശാലും ശ്രദ്ധപോകാതിരിക്കാൻ ശ്രമിക്കണം. യാത്രക്കാർ ആവശ്യപ്പെടുന്നതനുസരിച്ച്‌ സ്റ്റീരിയോ സെറ്റിന്റെ സൗണ്ട് കൂട്ടുന്നതും സിഡികള്‍ മാറ്റിയിടുന്നതുപോലും അപകടങ്ങള്‍ക്ക് ഇടയാക്കിയേക്കാം. ഡ്രൈവിംഗ് സഹായിയാണ് ഇതെല്ലാം ചെയ്യേണ്ടത്.

റോഡിലെ നിയമങ്ങള്‍ കർശനമായി പാലിക്കുന്നതിനൊപ്പം ഡ്രൈവിംഗിലെ അടിസ്ഥാപരമായ കാര്യങ്ങള്‍ ഒരിക്കലും മറക്കാതിരിക്കുകയും വേണം. അതി വേഗത്തില്‍ പോകുന്നതല്ല അപകടമൊന്നുമുണ്ടാക്കാതെ സാമാന്യം വേഗത്തില്‍ വണ്ടിയോടിക്കുന്നതാണ് ഒരു യഥാർത്ഥ ഡ്രൈറുടെ കഴിവും കരുത്തും എന്ന് മനസിലാക്കുക. ഒപ്പം ക്ഷമയും കൈമുതലാക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !