ബംഗളൂരു: കാമുകനെ ആസൂത്രണം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. ബംഗളുരു സ്വദേശിയായ പ്രേരണ കിരണ്‍ ആണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകനായ കിരണ്‍ ആണ് കൊല്ലപ്പെട്ടത്.
യുവാവിനെ കണ്ണുകെട്ടി കസേരയില്‍ ബന്ധിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പുതിയ രീതിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്താം എന്ന് വിശ്വസിപ്പിച്ചാണ് യുവതി യുവാവിനെ ബന്ധിച്ചത്. യുവാവ് തീപൊള്ളലേറ്റ് മരിക്കുന്നത് യുവതി ക്യാമറയില്‍ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു.ഇരുവരും തമ്മില്‍ ഒരുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. കിരണ്‍ തന്നെ അവഗണിക്കുകയാണെന്നും വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതായും യുവതി മനസിലാക്കിയതോടെയാണ് യുവതി കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ദക്ഷിണ ബംഗളൂരുവിലെ അഞ്ജനാപുരയിലുള്ള വീട്ടിലേക്ക് ചൊവ്വാഴ്ച പ്രേരണ കിരണിനെ ക്ഷണിക്കുകയായിരുന്നു. ഈ സമയം പ്രേരണയുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. കിരണ്‍ വീട്ടിലെത്തിയപ്പോള്‍ ഇരുവരും കുറച്ചുനേരം സംസാരിച്ചിരുന്നു. തുടര്‍ന്ന് ഒരു സര്‍പ്രൈസ് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പോകുകയാണെന്ന് പറഞ്ഞ് പ്രേരണ കിരണിന്റെ കണ്ണുകള്‍ കെട്ടി കസേരയില്‍ ഇരുത്തി. കിരണ്‍ എതിര്‍ത്തെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ ഇങ്ങനെയുള്ള രീതികളാണെന്ന് പ്രേരണ വിശ്വസിപ്പിച്ചു'വിവാഹാഭ്യര്‍ത്ഥന'യ്ക്കായി യുവാവ് കാത്തിരുന്നു. എന്നാല്‍ മുന്‍കൂട്ടി കരുതിയിരുന്ന പെട്രോള്‍ കിരണിന്റെ മേല്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. യുവാവ് തീപൊള്ളലേറ്റ് മരിക്കുന്ന ദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.