ന്യൂഡല്‍ഹി: ആം ആദ്മിയുടെ ഏഴ് എംപിമാര്‍ കൂടി എത്തിയതോടെ ബിജെപി പാര്‍ലമെന്റില്‍ ശക്തമാവുകയാണ്. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകാന്‍ ഇനി 14 എംപിമാര്‍ കൂടിയേ വേണ്ടൂ.
ഇപ്പോള്‍ ആം ആദ്മിയുടെ ഏഴ് എംപിമാര്‍ കൂടി ചേര്‍ന്നപ്പോള്‍ എന്‍ഡിഎയുടെ ശക്തി 149 എംപിമാരായി. 244 അംഗങ്ങളുള്ള രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാന്‍ 163 എംപിമാര്‍ വേണം. ഇനി ബിജെപിയ്ക്ക് 14 എംപിമാര്‍ കൂടിയായാല്‍ രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്കെത്തും. അതുപോലെ ബിജെപിയുടെ രാജ്യസഭയില്‍ ശക്തി 106ല്‍ നിന്നും 113ലേക്ക് ഉയര്‍ന്നിട്ടുണ്ട്.രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായാല്‍ ഭരണഘടനഭേദഗതികള്‍ പാസാക്കിയെടുക്കാന്‍ സാധിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം, സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്കുന്ന വനിതാ സംവരണ ബില്‍ തൂടങ്ങിയവ എന്‍ഡിഎയ്ക്ക് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതീപക്ഷ പാര്‍ട്ടികളുടെ നിസ്സഹകരണം മൂലം പാസാക്കാനാവാത്ത സ്ഥിതിയാണ്.പാർട്ടിയുടെ ശക്തി വർദ്ധീക്കുന്നു: ഇനി 14 എംപിമാര്‍ കൂടി: ബിജെപിയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും സഹായമില്ലാതെ പാസാക്കാം,
0
തിങ്കളാഴ്ച, ഏപ്രിൽ 27, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.