ദുരൂഹം: നവവധു സ്വവസതിയില്‍ മരിച്ചനിലയില്‍, അന്വേഷണം,

ആലുവ: വിഷു ആഘോഷിക്കാനെത്തിയ നവവധുവിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ രാമവർമപുരം കുറ്റുമുക്ക് ചിറയത്ത് ശ്രീക്കുട്ടന്റെ ഭാര്യ കൃഷ്ണപ്രിയ (24) യെയാണ് കീഴ്മാടിലെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിനു സമീപം ഇഞ്ചിക്കപ്പറമ്പില്‍ മോഹനന്റെ മകളാണ്. ഭർതൃവിട്ടിലേക്ക് ഞായറാഴ്ച മടങ്ങാനിരിക്കെയാണ് മരണം. രണ്ട് മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്ക് പോയിരുന്നു. കഴിഞ്ഞ 14നാണ് കൃഷ്ണപ്രിയ വിഷു ആഘോഷിക്കാനായി വീട്ടിലെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ ജനലഴിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടത്.

മാതാവ് സുമതി ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീടിന്റെ ഇരുവശത്തെ വാതിലുകളും അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. കൃഷ്ണപ്രിയയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായതിനാല്‍ അയല്‍വാസികളെത്തി വീടിന്റെയും കിടപ്പുമുറിയുടേയും വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ സെപ്റ്റംബർ 14നായിരുന്നു വിവാഹം. ഇന്നലെ തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിന് ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാൻ ഓട്ടോറിക്ഷയും ഏർപ്പാടാക്കിയിരുന്നു. ഭർതൃസഹോദരിയുടെ കുട്ടികള്‍ക്ക് നല്‍കാൻ കുട്ടിയുടുപ്പുകളും വാങ്ങിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ആലുവ സിഐ കെ.ജി. ഗോപകുമാർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !