ഫീസ് അടയ്‌ക്കാനായി വൃക്ക വിറ്റ 23കാരൻ ഗുരുതരാവസ്ഥയില്‍: ഇടിനലക്കാരന് 60 ലക്ഷം, യുവാവിന് കിട്ടിയത് വെറും 3.5 ലക്ഷം, ഇടനിലക്കാരൻ പൊലീസ്കസ്റ്റഡിയില്‍,

ലക്‌നൗ: ഫീസ് അടയ്‌ക്കാനുള്ള പണം കണ്ടെത്താനാകാത്തതിനാല്‍ വീട്ടുകാരറിയാതെ വൃക്ക വിറ്റ വിദ്യാർത്ഥി ഗുരുതരാവസ്ഥയില്‍. 23കാരനായ ആയുഷ് എന്ന എംബിഎ വിദ്യാർത്ഥിയാണ് വൃക്ക വിറ്റത്.

ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

മാർച്ച്‌ 21ന് മുസാഫർനഗറിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ആയുഷിന്റെ വൃക്ക പരുണ്‍ തോമർ എന്ന സ്‌ത്രീക്ക് മാറ്റിവച്ചിരുന്നു. തുടർന്ന് ഇരുവരുടെയും ആരോഗ്യനില മോശമായതോടെ ലക്‌നൗവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ ആയുഷിന് കോളേജ് ഫീസ് അടയ്‌ക്കാനുള്ള പണം കണ്ടെത്താനായിരുന്നില്ല. ഈ അവസരത്തിലാണ് വൃക്ക നല്‍കിയാല്‍ ആറുലക്ഷം രൂപ നല്‍കാമെന്ന വാഗ‌്ദാനം ലഭിച്ചത്. 

ശസ്‌ത്രക്രിയയ്‌ക്ക് മുൻപ് പകുതി തുകയും ശേഷമുള്ളത് പിന്നീട് നല്‍കാമെന്നുമായിരുന്നു ധാരണ. എന്നാല്‍, ശസ്‌ത്രക്രിയയ്‌ക്ക് ശേഷം മൂന്നരലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് യുവാവ് പറയുന്നു.

അതേസമയം, അന്വേഷണത്തില്‍ രോഗിയായ പരുണ്‍ തോമറില്‍ നിന്നും ഇടനിലക്കാർ 60 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്. പിതാവിന്റെ മരണശേഷം കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും രണ്ടുമാസമായി ഫീസ് അടയ്‌ക്കാത്തതിനാല്‍ പഠനം നിർത്തേണ്ട അവസ്ഥയിലെത്തിയിരുന്നെന്നും ആയുഷ് പറയുന്നു.

വൃക്ക വില്‍ക്കാനുള്ള തന്റെ തീരുമാനം അബദ്ധമായിരുന്നെന്ന് യുവാവ് പറയുന്നു. കൂടാതെ ഇക്കാര്യം തന്റെ അമ്മയോട് പറയരുതെന്ന് ആയുഷ് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. 

എന്നാല്‍, മകന്റെ അവസ്ഥയറിഞ്ഞ അമ്മ കടുത്ത മാനസികസംഘർഷത്തിലാണ്. അനധികൃത വൃക്ക വില്‍പ്പനയ്‌ക്കുപിന്നില്‍ പ്രവർത്തിച്ച ഇടനിലക്കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !