ബൈക്ക് അപകടകരമായി ഓവര്‍ടേക്ക് ചെയ്തു, വെട്ടിത്തിരിച്ച പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്,

കൊല്ലം: കരുനാഗപ്പള്ളിയയില്‍ പാചകവാതക ടാങ്കർ മറിഞ്ഞ് വാതക ചോർച്ച. കന്നേറ്റി പാലത്തിന് സമീപം കരോട്ട് ജംഗ്ഷനിലാണ് പാചകവാതക ടാങ്കർ മറിഞ്ഞത്.

ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവാകുകയായിരുന്നു.  പുലർച്ചെ 12:40 ഓടെയായിരുന്നു അപകടം. പാരിപ്പള്ളി പ്ലാന്‍റില്‍ നിന്നും കൊച്ചി ഉദയംപേരൂരിലേക്ക് പോവുകയായിരുന്ന എല്‍.പി.ജി ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് അപകടകരമായ രീതിയില്‍ ഓവർടേക്ക് ചെയ്തപ്പോഴാണ് ടാങ്കർ വെട്ടിത്തിരിച്ചതോടെ അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട് ടാങ്കർ റോഡിൻ്റെ വശത്തേക്ക് ചരിയുകയായിരുന്നു. ഇതോടെ ടാങ്കറില്‍ നിന്ന് വാതകം ചോർന്നു തുടങ്ങി. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ അവശ്യം വേണ്ട സുരക്ഷാ ഉപകരണങ്ങളോ സ്പെയർ പാർട്സുകളോ ഉണ്ടായിരുന്നില്ല. പിന്നാലെ വന്ന മറ്റൊരു ടാങ്കറില്‍ നിന്നും സ്പെയർ ഗേജ് (Spare gauge) ടാങ്കറില്‍ ഫിറ്റ് ചെയ്ത് ചോർച്ചഅടച്ചു.

ഫയർഫോഴ്സ് നിരന്തരമായി വെള്ളം സ്പ്രേ ചെയ്ത് അപകടാവസ്ഥ ഇല്ലാതാക്കിയ ശേഷമാണ് ക്രെയിൻ ഉപയോഗിച്ച്‌ ടാങ്കർ മാറ്റിയത്. കരുനാഗപ്പളളി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി, ഗ്രേഡ് അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജി. സുനില്‍കുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !