ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. 4023 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത്.
മുന്‍മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എംആര്‍ വിജയ ഭാസ്കര്‍ മത്സരിക്കുന്ന കരൂരിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. 79 പേര്. ഡിഎംകെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ സ്റ്റാലിനെതിരെ കൊളത്തൂരില്‍ 34 പേരാണ് മത്സരിക്കുന്നത്. നടന് വിജയ്ക്കെതിരെ പെരുമ്പാവൂരില്‍ 46 പേര് രംഗത്തുണ്ട്. സ്റ്റാലിന്റെ മകന് ഉദയനിധിക്കെതിരെ ചെപ്പോക്കില്‍ 25 പേരാണ് മാറ്റുരയ്ക്കുന്നത്. ഡിഎംകെ നേതാവും മന്ത്രിയുമായ പികെ ശേഖര്‍ ബാബുവിനെതിരെ 22 പേര് മത്സരിക്കുന്നുണ്ട്. വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യക്ക് പിന്നാലെ മകളും തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുന്നു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി കൃഷ്ണഗിരിയില്‍ മത്സരിക്കുമ്പോള്‍ മകള്‍ വിദ്യാറാണി മേട്ടൂരില്‍ നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയാണ്. 35 കാരിയായ വിദ്യാറാണി അഭിഭാഷകയാണ്. വീരപ്പനെ കൊടുംകുറ്റവാളിയായല്ല, മറിച്ച് തമിഴ് അവകാശങ്ങളുടെ സംരക്ഷനായാണ് അമ്മയും മകളും ചിത്രീകരിക്കുന്നത്.തമിഴ്നാട്ടില്‍ 4023 സ്ഥാനാര്‍ഥികള്‍: വീരപ്പന്റെ മകളും ഭാര്യയും കളത്തില്‍; വിജയ്ക്ക് 46, സ്റ്റാലിന് 34എതിരാളികള്‍,അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത്
0
ഞായറാഴ്ച, ഏപ്രിൽ 12, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.