ടോയ്ലറ്റ് സീറ്റിനെക്കാള്‍ പത്തിരട്ടി രോഗാണുക്കള്‍: മുഖത്ത് സ്ക്രീൻ തൊടുന്ന ഭാഗത്ത് കുരു, കോടിക്കണക്കിന് അണുക്കളുടെ ഹബ്, ഫോണ്‍ ക്ലീൻ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,

ന്യൂഡൽഹി: സ്മാർട്ട് ഫോണുകള്‍ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. രാവിലെ ഉണരുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതു വരെ അവ നമ്മെ പറ്റിപ്പിടിച്ചിരിക്കും.

ഫോണ്‍ സ്ക്രീനില്‍ ഒരു ടോയ്ലറ്റ് സീറ്റിനെക്കാള്‍ പത്തിരട്ടി രോഗാണുക്കള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നാം ഫോണ്‍ കൊണ്ടുപോകാറുണ്ട്. തുടർച്ചയായുള്ള ഉപയോഗം മൂലം ഫോണ്‍ സ്ക്രീൻ കോടിക്കണക്കിന് അണുക്കളുടെ ഹബ് ആയി മാറുന്നു. ഫോണ്‍ വിളിക്കാനായി ഇവ മുഖത്തോടും ചർമത്തോടും തൊടുമ്പോള്‍ ഇത് മുഖക്കുരുവിനും മറ്റ് അണുബാധയ്ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ, ഫോണ്‍ തുടയ്ക്കുന്നത് വെറുമൊരു ഭംഗിക്കല്ല, നമ്മുടെ ആരോഗ്യത്തിന് വേണ്ടിക്കൂടിയാണ്.

ഫോണ്‍ വൃത്തിയാക്കുമ്പോള്‍ സാധാരണ കോട്ടണ്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള തുണി ഉപയോഗിച്ച്‌ സ്ക്രീൻ തുടയ്ക്കുന്നത് പോറലുകള്‍ ഉണ്ടാക്കാൻ കാരണമാകും. പകരം കണ്ണട തുടയ്ക്കാൻ ഉപയോഗിക്കുന്ന മൃദുവായ മൈക്രോ ഫൈബർ തുണി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം

ആഴത്തില്‍ വൃത്തിയാക്കണമെന്നുണ്ടെങ്കില്‍ തുണിയില്‍ അല്‍പം വെള്ളമോ ക്ലീനറോ നനച്ച്‌ പതുക്കെ തുടയ്ക്കാം. ഒരിക്കലും ലിക്വിഡ് നേരിട്ട് സ്ക്രീനിലേക്ക് ഒഴിക്കരുത്. കൂടാതെ കഠിനമായ സോപ്പുകളോ വിൻഡോ ക്ലീനറുകളോ ഒഴിവാക്കാം. കാരണം ഇവ സ്ക്രീനിലെ സുരക്ഷാ പാളികളെ നശിപ്പിക്കുന്നതാണ്.


ടോയ്ലറ്റില്‍ പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഫോണ്‍ ഉപയോഗം ഒഴിവാക്കുന്നത് അണുക്കള്‍ സ്ക്രീനിലെത്തുന്നത് ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കും. ദിവസവും ഫോണ്‍ തുടയ്ക്കുന്നത് ഫോണിന് പുതുമ നല്‍കുമെന്ന് മാത്രമല്ല, രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !