സംഘർഷഭരിതം: വിവാഹത്തലേന്ന് പാചകത്തിനായി മുറിച്ചുവെച്ച പച്ചക്കറിയില്‍ മണ്ണുവാരിയിട്ട് അയല്‍വാസിയുടെ പ്രതികാരം; ഒടുവില്‍ പോലീസ് കാവലില്‍ പാചകം,

കാളികാവ്: ആടിയും പാടിയും ആഘോഷമാകേണ്ട വിവാഹത്തലേന്ന് ചോക്കാട് മാളിയേക്കലില്‍ അരങ്ങേറിയത് അപ്രതീക്ഷിത സംഭവങ്ങള്‍.

വിവാഹസദ്യയ്ക്കായി ഒരുക്കിവെച്ച പച്ചക്കറിക്കൂട്ടിലേക്ക് അയല്‍വാസി മണ്ണുവാരിയിട്ടതോടെ കല്യാണവീട് സംഘർഷഭരിതമായി. ഒടുവില്‍ പോലീസ് കാവലില്‍ പാചകം പൂർത്തിയാക്കി നിശ്ചയിച്ച പ്രകാരം  വിവാഹം നടന്നു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവമുണ്ടായത്. മാളിയേക്കല്‍ ജുമാ മസ്ജിദിനു കീഴിലെ മദ്രസ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ചത്തെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയായിരുന്നു. ബന്ധുക്കള്‍ക്കും അതിഥികള്‍ക്കുമായി മുറിച്ചുവെച്ച പച്ചക്കറികളിലേക്കാണ് സമീപവാസിയായ യുവതി മണ്ണുവാരിയിട്ടത്. വിവാഹം നടക്കുന്ന സ്ഥലത്തെ ചൊല്ലി യുവതിയും മദ്രസാ കമ്മിറ്റിയും തമ്മില്‍ നിലവില്‍ കോടതിയില്‍ കേസുണ്ട്.

ഈ പറമ്പിലെ കിണർ ഉപയോഗിക്കാൻ കോടതി യുവതിക്ക് അനുമതി നല്‍കിയിരുന്നു. കിണറിന് സമീപം പാചകപ്പുരയൊരുക്കി പച്ചക്കറികള്‍ വെച്ചതില്‍ പ്രതിഷേധിച്ചാണ് യുവതി മണ്ണുവാരിയിട്ടതെന്നാണ് വിവരം. സംഭവം അറിഞ്ഞതോടെ നാട്ടുകാർ തടിച്ചുകൂടുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തു.

 സംഘർഷാവസ്ഥ കണക്കിലെടുത്ത് കാളികാവ് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വരന്റെ പരാതിയില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. രാത്രി വൈകി പോലീസ് കാവലിലാണ് പിന്നീട് ഭക്ഷണം പാകം ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !