ഇന്ത്യയോട് ചേര്‍ന്ന് ആയിരം കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന വൻ കാർമേഘക്കൂട്ടം: ,കാലാവസ്ഥയില്‍ വൻ മാറ്റത്തിന്റെ സൂചന,,

ഡല്‍ഹി: ഉത്തരേന്ത്യയിലും പാകിസ്താനോട് ചേർന്ന പ്രദേശങ്ങളിലും കാലാവസ്ഥയില്‍ വൻ മാറ്റത്തിന്റെ സൂചന. ഈ മേഖലയില്‍ കനത്ത മേഘാവരണം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഏകദേശം ആയിരം കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ജമ്മു കശ്മീർ, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലായി അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചില പ്രദേശങ്ങളില്‍ ആലിപ്പഴവർഷവും ഉണ്ടായേക്കാമെന്നാണു വിലയിരുത്തല്‍.

അടുത്ത 48 മുതല്‍ 72 മണിക്കൂർ വരെ ഈ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. മെഡിറ്ററേനിയൻ മേഖലയിലുണ്ടായ ശക്തമായ 'വെസ്റ്റേണ്‍ ഡിസ്റ്റർബൻസ്' ആണ് ഈ മാറ്റങ്ങള്‍ക്ക് കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിശദീകരണം.

കൃഷിയിടങ്ങളില്‍ വിളവെടുപ്പ് സമയമായതിനാല്‍ മഴയുടെ ആഘാതം അനുഭവപ്പെടാൻ ഇടയുണ്ടെന്നും കർഷകർ മുൻകരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. നഗരങ്ങളില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇതിനിടെ, കടുത്ത ചൂടില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും മഴ അവസാനിച്ചതിന് പിന്നാലെ വീണ്ടും ചൂട് കൂടാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധാപൂർവം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !