തന്റെ ശബ്ദം പലരും ഭയക്കുന്നു: വാ മൂടി കെട്ടി ഇരിക്കാന്‍ ഉദ്ദേശമില്ല'; ഫെയ്‌സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്‌തു, ആരോപണവുമായി അഖില്‍ മാരാര്‍,

കൊച്ചി: തന്റെ ആറ് ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഫെയ്‌സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്‌തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍.

തന്റെ ശബ്ദം പലരും ഭയക്കുന്നു. വാ മൂടി കെട്ടി ഇരിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ല. സൈബര്‍ ഡിപ്പാര്‍ട്‌മെന്റില്‍ പിണറായി വിജയന് വേണ്ടി പണി എടുക്കുന്നവര്‍ ആയാലും കോടതി കയറ്റുമെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു.

ഫെയ്‌സ്ബുക്ക് പേജ് നീക്കം ചെയ്യപ്പെട്ടതോടെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു അഖിലിന്റെ പ്രതികരണം. നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത തന്നെ ഇല്ലാതാക്കുകയും താന്‍ പറയുന്നത് ജനം കേള്‍ക്കാതിരിക്കുകയും ചെയ്യുകയാണ് ഉദ്ദേശ്യമെന്നും അഖില്‍ തന്റെ അക്കൗണ്ടില്‍ കുറിച്ചു. ഇത് ചെയ്തവരുടെ ഉദ്ദേശം നടക്കില്ലെന്നും കൂടുതല്‍ ഉച്ചത്തില്‍ താന്‍ സംസാരിക്കുമെന്നും അഖില്‍ പറയുന്നു.

ഏതെങ്കിലും പോസ്റ്റാണ് പ്രശ്‌നമെങ്കില്‍ സാധാരണ ആ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയോ നീക്കം ചെയ്യുകയോ ആണ് പതിവ്. പക്ഷേ ഇതുവരെയുള്ള തന്റെ എല്ലാ പോസ്റ്റുകളും ഇതില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഞാന്‍ പറയുന്ന സത്യം ജനത്തിന് തിരിച്ചറിയാന്‍ സാധിക്കും. ആ സത്യം പലരേയും ഭയപ്പെടുത്തും, അഖില്‍ വിഡിയോയില്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !