ആരാധകരുടെ ഹൃദയം കീഴടക്കിയ കാഴ്ച : കോഹ്ലി-അനുഷ്ക പ്രണയ നിമിഷം വീണ്ടും: 14 വര്‍ഷങ്ങള്‍ക്ക് മുൻപത്തെ അതേ പ്രണയ നിമിഷം! അനുഷ്കയുടെ വാക്കുകള്‍ വൈറല്‍,

ഹൈദരാബാദ്:  ആധികാരികമായ ജയത്തോടെ സീസണ്‍ തുടങ്ങാനായതിന്റെ സന്തോഷത്തിലായിരുന്ന ആരാധകരുടെ മുൻപിലേക്കാണ് കോഹ്ലി-അനുഷ്ക പ്രണയ നിമിഷം വീണ്ടും എത്തിയത്.

ഗ്രൗണ്ടില്‍ നിന്ന് കോഹ്ലി ഗ്യാലറിയില്‍ നില്‍ക്കുന്ന അനുഷ്കയ്ക്ക് ഫ്ലൈയിങ് കിസ് നല്‍കിയത് ആരാധകരുടെ ഹൃദയം കീഴടക്കി. എന്നാല്‍ ഈ ഫ്ലൈയിങ് കിസ്സിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്...

14 വർഷം മുൻപ്, 2014ല്‍ കോഹ്ലി ഗ്രൗണ്ടില്‍ നിന്ന് സ്റ്റാൻഡ്സിലേക്ക് നോക്കി അനുഷ്കയ്ക്ക് ഫ്ളൈയിങ് കിസ് നല്‍കി. ശ്രീലങ്കയ്ക്ക് എതിരായ ഏകദിനത്തിനിടയിലായിരുന്നു ഇത്. തന്റെ ബാറ്റില്‍ ചുംബിച്ച്‌ കോഹ്ലി അനുഷ്കയ്ക്ക് നേരെ നീട്ടുകയായിരുന്നു. 

ഇരുവരും പ്രണയത്തിലാണ് എന്നത് ഒരു അഭ്യൂഹം അല്ല, യാഥാർഥ്യമാണെന്ന് അവർ പ്രഖ്യാപിച്ച നിമിഷമായിരുന്നു അത്. അതേ പ്രണയം ഇപ്പോഴും ഇവർക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് എന്നാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആർസിബിയുടെ ആദ്യ മത്സരം കണ്ട ആരാധകർ പറയുന്നത്.

ഹൈദരാബാദിനെ തോല്‍പ്പിച്ചതിന് ശേഷമുള്ള കോഹ്ലിയുടെ ഫ്ളൈയിങ് കിസ്സിന് അനുഷ്കയും മറുപടി നല്‍കിയതിന് ശേഷം അനുഷ്ക സ്റ്റാൻഡ്സില്‍ നിന്ന് പറയുന്ന വാക്കുകള്‍ ആരാധകർ ഡികോഡ് ചെയ്തെടുത്തിരുന്നു. ഇങ്ങനെ ചെയ്യരുത് എന്ന് ഞാൻ കോഹ്ലിയോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നാണ് അനുഷ്ക പറഞ്ഞത്.

ഞങ്ങള്‍ ഒന്നും ഒളിച്ചുവെക്കുന്നില്ല. പ്രണയത്തിലായിരിക്കുന്ന സാധാരണക്കാരായ രണ്ട് യുവാക്കളാണ് ഞങ്ങള്‍," ഇങ്ങനെയായിരുന്നു പ്രണയം പ്രഖ്യാപിച്ചുകൊണ്ട് 2014ല്‍ കോഹ്ലിയുടെ വാക്കുകള്‍. 2014 നവംബറില്‍ പൂനെയില്‍ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോള്‍ മത്സരം കാണാൻ ഇരുവരും ഒരുമിച്ച്‌ എത്തിയതോടെയാണ് ആരാധകർ ആദ്യമായി അവരെ പൊതുവേദിയില്‍ ഒന്നിച്ച്‌ കണ്ടത്.

പിച്ചില്‍ വിരാട് കോഹ്‌ലി പരാജയപ്പെട്ടപ്പോഴെല്ലാം അനുഷ്ക ശർമ്മയെ അനാവശ്യമായി പല വട്ടം പഴിചാരുകയും ട്രോളുകയും ചെയ്തിരുന്നു ഒരു വിഭാഗം ആളുകള്‍. 2015ല്‍ ഒരു മാധ്യമ കൂടിക്കാഴ്ചയ്ക്കിടെ കോഹ്ലി തന്റെ നിലപാട് വ്യക്തമാക്കി, "ലോകകപ്പ് സെമിഫൈനലിന് ശേഷം നടന്ന കാര്യങ്ങള്‍, പ്രത്യേകിച്ച്‌ അനുഷ്കയ്ക്കും എന്റെ വ്യക്തിജീവിതത്തിനും എതിരെ ആളുകള്‍ പ്രതികരിച്ച രീതി തീരെ മാന്യമല്ലാത്തതായിരുന്നു.


ഇത് എനിക്ക് പരസ്യമായി പറയണം എന്നുണ്ട്, കാരണം ഒരു മനുഷ്യൻ എന്ന നിലയില്‍ അത് എന്നെ ശരിക്കും വേദനിപ്പിച്ചു. വളരെ കാലമായി എനിക്കിത് തുറന്നു പറയണമെന്നുണ്ടായിരുന്നു," അനുഷ്കയെ പ്രതിരോധിച്ചുകൊണ്ട് കോഹ് ലി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !