വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തു: ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം,

കണ്ണൂർ: ടി പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വി കുഞ്ഞികൃഷ്ണൻ അനുകൂലിയാണ് പുരുഷോത്തമൻ.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തതാണ് നടപടിക്ക് കാരണം.

വോട്ടെടുപ്പിന് പിന്നാലെ പുരുഷോത്തമൻ്റെ വീട് ആക്രമിച്ചിരുന്നു. വീട് ആക്രമിച്ച കേസില്‍ അഞ്ച് പേർ അറസ്റ്റിലായിരുന്നു. ഡി വൈ എഫ് ഐ പ്രവർത്തകരായ അശ്വിൻ, സുനാജ്, സുജിത്, സുധീഷ്, അജയ് കൃഷ്ണ എന്നിവരാണ് പിടിയിലായത്.

തെരഞ്ഞെടുപ്പ് പോളിംഗ് കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ പുരുഷോത്തമൻ വീട് അക്രമിക്കുകയും കാറിന് തീവെക്കുകയും ചെയ്തത്. എന്നാല്‍, ആക്രമണങ്ങളില്‍ പാർട്ടിക്ക് പങ്കില്ല എന്നായിരുന്നു സി പി എം നേതൃത്വത്തിന്റെ വിശദീകരണം.

തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലാണ് പുരുഷോത്തമന്റെ വീടിന് നേരെ കല്ലെറിഞ്ഞ് ജനല്‍ ചില്ലുകള്‍ തകർക്കുകയും നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !