അമേരിക്കയില്‍ ഓട്ടിസം ബാധിച്ച കനേഡിയൻ ബാലികയെയും മാതാവിനെയും ICE തടങ്കലിലാക്കി

അമേരിക്കയിലെ ടെക്സാസിൽ ഏഴ് വയസ്സുകാരിയായ ഓട്ടിസം ബാധിച്ച കനേഡിയൻ ബാലികയെയും മാതാവിനെയും ഐ.സി.ഇ (ICE) തടങ്കലിലാക്കി.

മതിയായ വിസ രേഖകൾ കൈവശമുണ്ടായിട്ടും കനേഡിയൻ സ്വദേശിയായ യുവതിയെയും ഓട്ടിസം ബാധിച്ച ഏഴ് വയസ്സുകാരിയായ മകളെയും അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം (ICE) തടങ്കലിലാക്കി. ടെക്സാസിലെ റിയോ ഗ്രാൻഡെ വാലിയിലുള്ള വിവാദമായ തടങ്കൽ കേന്ദ്രത്തിലാണ് ടാനിയ വാർണറും മകൾ ഐല ലൂക്കാസും കഴിയുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

മാർച്ച് 14-ന് ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ സരിറ്റയിലെ ചെക്ക് പോസ്റ്റിൽ വെച്ചാണ് ഇവരെ തടഞ്ഞത്. ടാനിയ തന്റെ ടെക്സാസ് ഡ്രൈവിംഗ് ലൈസൻസും 2030 വരെ കാലാവധിയുള്ള വർക്ക് വിസയും ഹാജരാക്കിയെങ്കിലും കൂടുതൽ വിവരങ്ങൾക്കായി വിരലടയാളം എടുക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഇവരെ അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചില്ല.

ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ ടാനിയയും മകളും നിയമവിരുദ്ധമായാണ് തടങ്കലിലാക്കപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അഞ്ച് വർഷമായി അമേരിക്കയിൽ താമസിക്കുന്ന ടാനിയ, യുഎസ് പൗരനായ എഡ്വേർഡ് വാർണറെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

തടങ്കൽ കേന്ദ്രത്തിൽ വളരെ മോശം സാഹചര്യത്തിലാണ് ഇരുവരും കഴിയുന്നതെന്ന് എഡ്വേർഡ് വാർണർ പറഞ്ഞു. തറയിലെ പായ ഉപയോഗിച്ചാണ് തണുപ്പകറ്റാൻ പുതയ്ക്കുന്നതെന്നും ഭക്ഷണം ദയനീയമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഓട്ടിസം ബാധിച്ച കുട്ടിയെ ഇത്തരമൊരു സാഹചര്യത്തിൽ പാർപ്പിക്കുന്നത് വലിയ മാനസികാഘാതമുണ്ടാക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിയമസഹായം തേടുന്നതിനും അഭിഭാഷകനെ നിയമിക്കുന്നതിനുമായി എഡ്വേർഡ് വാർണർ ഗോഫണ്ട് മീ (GoFundMe) വഴി പണം സമാഹരിക്കുകയാണ്. മതിയായ രേഖകളുള്ള ടാനിയയെയും കുട്ടിയെയും തടഞ്ഞുവെച്ചത് അമേരിക്കൻ ഇമിഗ്രേഷൻ സംവിധാനത്തിന്റെ ക്രൂരതയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ മറ്റൊരു രാജ്യത്തെ നിയമനടപടികളിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നുമാണ് കനേഡിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. കാനഡയിലേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ മാത്രമേ ഇടപെടാൻ കഴിയൂ എന്നാണ് കാനഡയുടെ കോൺസുലേറ്റിന്റെ നിലപാട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !