അമ്മയെ അസഭ്യം പറഞ്ഞതിലെ പ്രകോപനം: വാക്കുതര്‍ക്കത്തിനിടെ അധ്യാപകനെ ഇടിച്ച്‌ 10ാം ക്ലാസുകാരൻ, വീഡിയോ,

കൃഷ്ണ: ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയില്‍ സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ നടന്ന തർക്കത്തിനിടയില്‍ പത്താം ക്ലാസുകാരൻ അധ്യാപകനെ മർദ്ദിച്ചു.

വീരവല്ലി സില്ല പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടയില്‍ ഉണ്ടായ ഒരു പ്രശ്‌നത്തില്‍ ഇടപെട്ട് കുട്ടികളെ ശാസിക്കുകയായിരുന്നു അധ്യാപകൻ. ഇതിനിടയില്‍ അധ്യാപകനും ഒരു വിദ്യാർത്ഥിയും തമ്മില്‍ തർക്കമുണ്ടായി.
തുടർന്നാണ് വിദ്യാർത്ഥി അധ്യാപകന്‍റെ നെഞ്ചത്തേക്ക് ഇടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വീഡിയോയില്‍ അധ്യാപകന് നേരെ കുട്ടി ദേഷ്യത്തോടെ സമീപിക്കുന്നതും മറ്റ് കുട്ടികള്‍ തടയുന്നതും കാണാം.
വാക്കുതർക്കത്തിന് ഇടയില്‍ തന്റെ അമ്മയെ കുറിച്ച്‌ അധ്യാപകൻ അനാവശ്യം പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് കുട്ടി പറയുന്നത്. ഇതോടെ നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുകയാണ്.
പിന്നാലെ സ്‌കൂള്‍ അധികൃതർ സംഭവത്തില്‍ ഇടപെടുകയും വിദ്യാഭ്യാസ വകുപ്പിനെയും പൊലീസിനെയും വിവരം അറിയിക്കുകയും ചെയ്തു. സാഹചര്യം കൂടുതല്‍ രൂക്ഷമാകാതിരിക്കാനുള്ള നടപടികളാണ് അധികാരികള്‍ സ്വീകരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !