റെക്കോർഡ് സ്ഥാപിക്കുക തന്റെ ലക്ഷ്യമല്ല: വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ച്‌ രാഷ്ട്രീയത്തില്‍ നിന്നും പിൻവാങ്ങും: മാണി സി. കാപ്പൻ,,

പാലാ: സ്ഥിരമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ റെക്കോർഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്ന് മാണി സി. കാപ്പൻ എംഎല്‍എ.

ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പൂർത്തീകരിച്ച്‌ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു പിൻവാങ്ങുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വൻഷനിലാണ് കാപ്പന്റെ പ്രഖ്യാപനം. 

എന്നാല്‍ പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്റെ നന്മയ്ക്കായി അധ്വാനിക്കുന്ന പുതുതലമുറയ്ക്കായിട്ടാണു വഴിമാറുന്നതെന്നും കാപ്പൻ പറഞ്ഞു.

നല്ലവരായ ജനങ്ങള്‍ വോട്ട് നല്‍കി വിജയിപ്പിച്ചതിനു തനിക്കെതിരെ കള്ളക്കേസുകള്‍ കൊടുപ്പിക്കുകയും നാടുനീളെ ഫ്ലെക്സ് വച്ച്‌ അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയശൈലി പ്രൗഢമായ പാലായുടെ പാരമ്പര്യത്തിനു ചേരുന്നതല്ല.

ജയപരാജയങ്ങള്‍ സ്വാഭാവികമാണെന്നും മൂന്ന് തവണ തോറ്റാണു താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച്‌ പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാപ്പൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !