ഉടനടി ഊര്‍ജ്ജം കിട്ടും: വേനല്‍ച്ചൂടില്‍ ഫ്രഷ് ആകാൻ കരിമ്പ് നല്ലതാണ്:, പക്ഷെ ഇവർ ഒഴിവാക്കണം, മരണം വരെ സംഭവിച്ചേക്കാം,

ഇടുക്കി: വേനല്‍ച്ചൂടില്‍ ഒന്നു ഫ്രഷ് ആകാൻ കരിമ്പിൻ ജ്യൂസ് ബെസ്റ്റാണ്. ഉടനടി ഊര്‍ജ്ജം കിട്ടാനും ദഹനത്തിനും അസിഡിറ്റിക്കുമൊക്കെ മികച്ച ഓപ്ഷനാണിത്.

യാത്രക്കിടെ ക്ഷീണം മാറ്റാനും ഫ്രഷ് ആകാനും കരിമ്പിന്‍ ജ്യൂസ് സ്ഥിരമായി കുടിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്ക് ഈ ശീലം സുരക്ഷിതമാകണമെന്നില്ല. ഇക്കൂട്ടര്‍ കരിമ്പിന്‍ ജ്യൂസ് ഒഴിവാക്കണം

പ്രമേഹരോഗികള്‍

കരിമ്പിന്‍റെ ഗ്ലൈസെമിക് സൂചിക കൂടുതലായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് അത്ര ആരോഗ്യകരമല്ല. ഒരു ഗ്ലാസ് ജ്യൂസില്‍ ഏകദേശം 40-50 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കാം, ഇത് ഒരു സോഫ്റ്റ് ഡ്രിങ്കിന് തുല്യമാണെന്ന് വിദഗ്ധർ പറയുന്നു. ഇത് രക്തത്തില്‍ ഷുഗര്‍ സ്പൈക്ക് ഉണ്ടാക്കാം.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കരിമ്പിൻ ജ്യൂസ് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, കരിമ്പില്‍ പ്രകൃതിദത്ത പഞ്ചസാരയ്ക്കൊപ്പം ഉയര്‍ന്ന അളവില്‍ കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിന് പകരം ശരീരഭാരം വർധിപ്പിക്കും. അത് ഹൃദ്രോഗങ്ങളിലേക്കും ഫാറ്റി ലിവര്‍ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.

വഴിയരികില്‍ നിന്ന് കരിമ്പിന്‍ ജ്യൂസ് വാങ്ങി കുടിക്കുന്നവര്‍ നിരവധിയാണ്. അവിടെ ശുചിത്വം എല്ലായ്പ്പോഴും ഉണ്ടാകണമെന്നില്ല. ശരിയായി വൃത്തിയാക്കാത്ത യന്ത്രങ്ങള്‍, വൃത്തിഹീനമായ വെള്ളമോ ഫില്‍ട്ടർ ചെയ്യാത്ത ഐസോ ഉപയോഗിക്കുന്നത് മലിനീകരണ സാധ്യത വർധിപ്പിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞവരിലും കുട്ടികളിലും മുതിര്‍ന്നവരിലും ഇത് അണുബാധ, വയറിളക്കം അല്ലെങ്കില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.

മഞ്ഞപ്പിത്തം അല്ലെങ്കില്‍ കരള്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍

കരളിന്റെ ആരോഗ്യത്തിന്, പ്രത്യേകിച്ച്‌ മഞ്ഞപ്പിത്തത്തിന്, ആയുർവേദത്തില്‍ കരിമ്പിൻ ജ്യൂസ് പലപ്പോഴും ശുപാർശ ചെയ്യാറുണ്ട്. എന്നാല്‍ എല്ലാ കേസുകളിലും ഗുണപ്രദമായിരിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കരള്‍ രോഗം, ഫാറ്റി ലിവർ അല്ലെങ്കില്‍ സിറോസിസ് എന്നിവ ഉള്ളവര്‍ക്ക് കരിമ്പിൻ ജ്യൂസില്‍ അടങ്ങിയ പഞ്ചസാര കരള്‍ സമ്മർദം വർധിപ്പിക്കുന്നു.

ക്ലിൻകണക്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു സമീപകാല ക്ലിനിക്കല്‍ ട്രയല്‍, കരള്‍ രോഗികളില്‍ കരിമ്പിൻ ജ്യൂസ് ചില സന്ദർഭങ്ങളില്‍ സഹായിച്ചേക്കാമെങ്കിലും, ഉപഭോഗം എപ്പോഴും ഒരു ആരോഗ്യ വിദഗ്ദ്ധന്റെ മാർഗനിർദേശത്തില്‍ ആയിരിക്കണമെന്ന് സൂചിപ്പിക്കുന്നു.

ദന്തരോഗമുള്ളവര്‍

കരിമ്പിന്‍ ജ്യൂസില്‍ അടങ്ങിയ പഞ്ചസാര പല്ലുകളില്‍ പറ്റിപടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ശരിയായി കഴുകിയില്ലെങ്കില്‍, അത് ബാക്ടീരിയ വളർച്ച, പല്ലുകളില്‍ പോട്, മോണയിലെ പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. സെൻസിറ്റീവ് പല്ലുകള്‍, പല്ല് ക്ഷയം, അല്ലെങ്കില്‍ മോണയിലെ അണുബാധ തുടങ്ങിയ ദന്ത പ്രശ്നങ്ങള്‍ ഉള്ളവർ കൂടുതല്‍ ജാഗ്രത പാലിക്കണം.

ദഹനപ്രശ്നങ്ങളുള്ളവര്‍

പലർക്കും കരിമ്പിൻ ജ്യൂസ് ഉന്മേഷദായകമാണെങ്കിലും, ദഹനക്കുറവ്, വയറു വീർക്കല്‍, ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം (IBS) എന്നിവയുള്ളവർക്ക് ആരോഗ്യകരമായ ഓപ്ഷന്‍ അല്ല 

കരിമ്പിന്‍ ജ്യൂസ്. ഇത് വയറ്റില്‍ എത്തി വേഗത്തില്‍ പുളിക്കുകയും ഗ്യാസ് പോലുള്ള അസ്വസ്ഥതയ്ക്ക് കാരണമാകും. വയറിളക്കം ഉള്ളവരില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !