ബിജെപി സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയിൽ പ്രമുഖർ..!

തിരുവനന്തപുരം; കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു.

ആദ്യ പട്ടികയിൽ 47 പേരാണ് ഇടം പിടിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കും. പത്മജ വേണുഗോപാൽ തൃശൂരിലും സുരേന്ദ്രൻ മഞ്ചേശ്വരത്തും ശോഭാ സുരേന്ദ്രൻ പാലക്കാടും ആർ.ശ്രീലേഖ വട്ടിയൂർക്കാവിലും സ്ഥാനാർഥിയാകും. 

കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിലും വി.മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും.പി.സി.ജോർജ് പൂഞ്ഞാറിലും ഷോൺ പാലയിലും മത്സരിക്കും. മേജർ രവിയാണ് ഒറ്റപ്പാലത്തെ സ്ഥാനാർഥി.

സ്ഥാനാർഥി പട്ടിക 

1. മഞ്ചേശ്വരം– കെ.സുരേന്ദ്രൻ 2. ഉദുമ– മനുലാൽ മേലോത്ത് 3. കാഞ്ഞങ്ങാട്– ബൽരാജ് എം. 4. പയ്യന്നൂർ– എ.പി.ഗംഗാധരൻ 5. അഴീക്കോട്– കെ.കെ.വിനോദ് കുമാർ 6. കണ്ണൂർ– സി.രഘുനാഥ് 7. മാനന്തവാടി– ശ്യാംരാജ് 8. സുൽത്താൻ ബത്തേരി– കവിത എ.എസ്‌‍ 9. വടകര– കെ.ദിലീപ് 10. കുറ്റ്യാടി– രമാദാസ് മണലേരി 11. നാദാപുരം– സി.പി.വിപിൻ ചന്ദ്രൻ 12. കൊയിലാണ്ടി– സി.ആർ.പ്രഫുൽ കൃഷ്ണ 13. പേരാമ്പ്ര– എം.മോഹനൻ മാസ്റ്റർ 

14. ബാലുശ്ശേരി– സി.പി.സതീശൻ 15. എലത്തൂർ– ടി.ദേവദാസ് 16– കോഴിക്കോട് നോർത്ത്– നവ്യ ഹരിദാസ് 17. കോഴിക്കോട് സൗത്ത്– ടി.രനീഷ് 18. ബേപ്പൂർ– അഡ‍്വ.കെ.പി.പ്രകാശ് ബാബു 19. കുന്ദമംഗലം– വി.കെ.സജീവൻ 20. ഷൊർണൂർ– ശങ്കു ടി.ദാസ് 21. ഒറ്റപ്പാലം – മേജർ രവി 22. മലമ്പുഴ– സി.കൃഷ്ണകുമാർ 23. പാലക്കാട്– ശോഭ സുരേന്ദ്രൻ 24. ചേലക്കര– കെ.ബാലകൃഷ്ണൻ‌ 25. മണലൂർ– കെ.കെ.അനീഷ് കുമാർ 

26. തൃശൂർ– പത്മജ വേണുഗോപാൽ 27. ഇരിഞ്ഞാലക്കുട– സന്തോഷ് ചേരക്കുളം 28. ദേവീകുളം– എസ്.രാജേന്ദ്രൻ 29. പാല– ഷോൺ ജോർജ് 30. വൈക്കം– കെ.അജിത് 31. കാഞ്ഞിരപ്പള്ളി– ജോർജ് കുര്യൻ 32. പൂഞ്ഞാർ– പി.സി.ജോർജ് 33. അമ്പലപ്പുഴ– അരുൺ അനിരുദ്ധൻ 34. ഹരിപ്പാട്– സന്ദീപ് വചസ്പതി 35. ചെങ്ങന്നൂർ– എം.വി.ഗോപകുമാർ 36. തിരുവല്ല– അനൂപ് ആന്റണി ജോസഫ് 37. കരുനാഗപ്പള്ളി– വി.എസ്.ജിതിൻ ദേവ് 38. കുന്നത്തൂർ– രാജിപ്രസാദ് 39. കൊട്ടാരക്കര– ആർ.രശ്മി 40. ചാത്തന്നൂർ– ബി.ബി.ഗോപകുമാർ 41. ആറ്റിങ്ങൽ– പി.സുധീർ 

42. നെടുമങ്ങാട്– യുവരാജ് ഗോകുൽ 43. കഴക്കൂട്ടം– വി.മുരളീധരൻ 44. വട്ടിയൂർക്കാവ് – ആർ.ശ്രീലേഖ 45. നേമം– രാജീവ് ചന്ദ്രശേഖർ 46. പാറശ്ശാല– ഗിരീഷ് നെയ്യാർ 

ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു 

നിയമസഭാ തിരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. കുട്ടനാട്- സന്തോഷ്‌ ശാന്തി, കായംകുളം- തമ്പി മേട്ടുതറ, അരൂർ- അഡ്വ. പി.എസ്. ജ്യോതിസ്, കോട്ടയം- പി. അനിൽകുമാർ, കടുത്തുരുത്തി- സുരേഷ് എട്ടിക്കുന്നേൽ, 

ഉടുമ്പൻചോല- സംഗീത വിശ്വനാഥൻ, കുന്നംകുളം- റിജിൽ കെ.ആർ., നെന്മാറ- എ.എൻ. അനുരാഗ്, കൊടുവള്ളി- ഗിരി പമ്പനാൽ, കോട്ടക്കൽ - സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, നിലമ്പൂർ - ഗിരീഷ് മേക്കാട്, പേരാവൂർ - പൈലി വാതിയാട്ട് എന്നിവരാണ് സ്ഥാനാർഥികൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !