കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി രംഗത്ത്

പാലക്കാട്: കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി രംഗത്ത്.

പാലക്കാട് നഗരസഭയിലെ 24-ാം ഡിവിഷൻ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെയാണ് പരാതി. കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും പരാതി നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. നേരത്തെ കൗൺസിലറുടെ പിതാവ് തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഇതിന് ശേഷമാണ് പ്രശോഭ് യുവതിയുമായി സൗഹൃദത്തിലാകുന്നത്. സ്ഥിരവരുമാനമുള്ള ജോലി വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനമെന്ന് യുവതി പറഞ്ഞു. 

ഷാഫി പറമ്പിൽ എംപി തൻ്റെ ആശാനാണെന്നും എംഎൽഎമാർ എംപിമാർ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.സുഹൃത്ത് മുറിയിലില്ലാത്ത സമയം നോക്കിയെത്തി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് വിവിധയിടങ്ങളിൽ എത്തിച്ചും പീഡനം തുടർന്നു. 

ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചതായും പരാതിയിലുണ്ട്. എംഎൽഎമാരുമായും എംപിമാരുമായും അടുത്ത ബന്ധമുള്ള സ്വാധീനശക്തിയുള്ള വ്യക്തിയാണ് പ്രശോഭെന്നും തന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും യുവതി ചൂണ്ടിക്കാട്ടി. 

പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ലൈംഗിക പീഡന പരാതികൾക്കിടെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശോഭിന് വോട്ട് ചെയ്യാനാണ് പാലക്കാട് തിരിച്ചെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !