പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളുമായി 'ആട് 3' എത്തുന്നു: റിലീസിന് മാറ്റമില്ല; ബോക്സ് ഓഫീസ് കീഴടക്കാൻ ഷാജി പാപ്പനും കൂട്ടരും ഈ ദിവസം എത്തും

കൊച്ചി: മിഥുൻ മാനുവല്‍ തോമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന "ആട് 3 പാർട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്" എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം മാർച്ച്‌ 19 ന് തന്നെ റിലീസിനെത്തും.

ചിത്രത്തിന്റെ നിർമാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ട വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഗള്‍ഫില്‍ നടന്നു വരുന്ന യുദ്ധ സമാനമായ സാഹചര്യത്തില്‍ സമ്മർ റിലീസായി എത്തുന്ന ആട് 3 ഉള്‍പ്പെടെയുള്ള മലയാള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിയേക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ്, തങ്ങളുടെ ചിത്രം പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ഒരിക്കല്‍ കൂടി ആട് 3 ടീം എത്തിയത്.

വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള തലത്തില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും, ഒട്ടേറെ പ്രേക്ഷകർ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട സംശയങ്ങളുമായി തങ്ങളെ സമീപിക്കുന്നുണ്ട് എന്നും നിർമ്മാതാക്കള്‍ പറഞ്ഞു.

ഈ പ്രത്യേക സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച ശേഷം, ഇപ്പോള്‍ വലിയ വെല്ലുവിളി നേരിടുന്ന മലയാള സിനിമക്ക് ഒപ്പം നിന്ന് കൊണ്ട്, പറഞ്ഞ തീയതിയില്‍ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തങ്ങളുടെ തീരുമാനം എന്നും അവർ അറിയിച്ചു.

പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ് ഈ ഫ്രാഞ്ചൈസിനെയും തങ്ങളെയും വളർത്തിയത് എന്നും അത്കൊണ്ട് തന്നെ ഈ സമയത്ത് അവരിലേക്ക്‌ കൂടുതല്‍ സന്തോഷവും സമാധാനവും സ്നേഹവും വിനോദവും എത്തിക്കാനാണ് തങ്ങളുടെ ശ്രമം എന്നും വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നനിവർ ഔദ്യോഗിക വാർത്താ കുറിപ്പില്‍ കൂട്ടിച്ചേർത്തു.

പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങള്‍ക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നല്‍കുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് "ആട് 3 പാർട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്".

മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബില്‍ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വർധിച്ചിട്ടുണ്ട്.

 22 ചിത്രങ്ങള്‍ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23 മത്തെ ചിത്രമാണ് ആട് 3.ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിർമ്മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവല്‍, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങള്‍ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയില്‍ എത്തുന്നുണ്ട്. "ആട് 3 പാർട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്" എന്ന ടൈറ്റില്‍ ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാർട്ട് കൂടെ ഉണ്ടാകും എന്ന ഉറപ്പും അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്‍കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖില്‍ ജോർജ്ജ്, മ്യൂസിക്, ഒറിജിനല്‍ തീം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോണ്‍ വിൻസെന്റ്, എഡിറ്റർ - ലിജോ പോള്‍, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കണ്‍ട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി,

മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്‌എക്സ് ഡയറക്ടർ - ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികള്‍- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്,

ഡിഐ ഹ്യൂസ് & ടോണ്‍സ് കളർ ഹബ് കളറിസ്റ്റ്- ഷണ്‍മുഖ പാണ്ഡ്യൻ എം, സ്റ്റില്‍ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, ടൈറ്റില്‍ ഡിസൈൻസ് - കോളിൻസ് ലിയോഫില്‍, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !