ന്യൂഡൽഹി: മോഹൻലാല്‍ സമർപ്പിച്ച ഹർജി കൂടാതെ സാമൂഹികമാധ്യമങ്ങളിലൂടെ താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരെയും അപഹസിച്ചവരെയും കേസില്‍ കക്ഷി ചേർക്കാനും ഇവർക്കെതിരെ നടപടിക്ക് ഉത്തരവിടാനും തയാറായി ഡല്‍ഹി ഹൈകോടതി.
കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മെറ്റയിലെ 10 ഉള്‍പ്പടെ അമ്പതോളം ലിങ്കുകള്‍ മോഹൻലാല്‍ കോടതിയില്‍ സമർപ്പിച്ചു. പുതിയ അപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കും. അതോടൊപ്പം മോഹൻലാല്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടിയ ലിങ്കുകള്‍ മാറ്റാൻ നിർദേശിക്കുമെന്നും കോടതി വ്യക്തമാക്കി.അഞ്ചുപ്രധാനപ്പെട്ട വിഷയങ്ങളാണ് മോഹൻലാല്‍ ഹർജിയില്‍ ഉന്നയിച്ചിരിക്കുന്നത്. അനധികൃതമായി സാധനങ്ങള്‍ വില്‍ക്കുന്നതിന് ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നത്, ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തുന്നത്തിന് ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നത്, അനുമതിയില്ലാതെ ശബ്ദം ഉപയോഗിക്കുന്നത്, വോയിസ് ക്ലോണിങ് ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിപ്പുനടത്തുന്നത്.
ഇതല്ലാതെ ഹർജിയില്‍ ഉന്നയിച്ചിരിക്കുന്നത്- അനുമതിയില്ലാതെ ഉത്പന്നങ്ങളും സേവനങ്ങളും വാണിജ്യപരമായി വില്‍ക്കുന്നതിന് തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു. തന്റെ ബഹുമാനത്തിനും പ്രശസ്തിക്കും ഹാനികരമായ രീതിയില്‍ ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നു, ബോഡി ഷെയ്മിങ് ഉള്‍പ്പടെ നടക്കുന്നു,
നർമ്മം, ആക്ഷേപഹാസ്യം അല്ലെങ്കില്‍ ഡിജിറ്റല്‍ ഉള്ളടക്കം എന്നിവയുടെ മറവില്‍ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ അടിസ്ഥാനരഹിതമോ ആയ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നു എന്നിവയാണ്. ഹർജിയില്‍ മെറ്റ, ആമസോണ്‍, ഗൂഗിള്‍ എന്നിവരെയാണ് പ്രധാനപ്പെട്ട കക്ഷികള്‍ ആയി പരാമർശിച്ചിരുന്നത്.എന്നാല്‍, കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെങ്കില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്തവരെ കൂടി ഉള്‍പ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. മെറ്റയിലെ 10 ഉള്‍പ്പടെ അമ്പതോളം ലിങ്കുകളാണ് മോഹൻലാല്‍ കോടതിയില്‍ സമർപ്പിച്ചത്. അപ്ലോഡ് ചെയ്തവരില്‍ പലരും കേരളത്തിലായതിനാല്‍ മോഹൻലാലിന്റെ ഹർജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കരുതെന്ന് മെറ്റയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.