കൃത്യമായ പ്ലാനിംഗും അത് നടപ്പിലാക്കാനുള്ള മനസും മാത്രം കൈമുതൽ: ഇന്ത്യയിലിരുന്ന് 1.8 കോടിയുടെ വിദേശ ജോലി, അമ്പരപ്പിക്കുന്ന നേട്ടത്തിന്റെ കഥ പറഞ്ഞ് യുവാവ്,,

ബ്രിട്ടൻ:  സ്വന്തം വീട്ടിലിരുന്ന് വിദേശത്ത് 1.8 കോടി രൂപയുടെ ജോലി സ്വന്തമാക്കിയ ഒരു ഇന്ത്യൻ ടെക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കൈയടി നേടുന്നത്.

കാർത്തിക് മോദി എന്ന യുവാവാണ് തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കാർത്തിക് തന്റെയീ നേട്ടത്തെ കുറിച്ചു പറഞ്ഞിരിക്കുന്നത്. വിദേശത്ത് വലിയ നെറ്റ്‌വർക്കോ സ്വാധീനമോ ഇല്ലാതെ തന്നെയാണ് യുവാവ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 

നിലവില്‍ ആമസോണില്‍ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എൻജിനീയറാണ് കാർത്തിക്. നേരത്തെ മൈക്രോസോഫ്റ്റ്, ഊബർ തുടങ്ങിയ പ്രമുഖ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.

കൃത്യമായ ലക്ഷ്യം മുന്നില്‍ വച്ചായിരുന്നു കാർത്തിക്കിന്റെ യാത്ര. വിസ സ്പോണ്‍സർഷിപ്പ് നല്‍കുന്ന 25-30 അന്താരാഷ്ട്ര കമ്പനികളെ കാർത്തിക് ആദ്യം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. LinkedIn, Indeed, Levels.fyi തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി. 

കൂടാതെ, വിവിധ കമ്പനികളുടെ നാല്‍പ്പതോളം ജോബ് ഡിസ്ക്രിപ്ഷനുകള്‍ പഠിച്ച്‌, അതില്‍ 60 ശതമാനത്തിലധികം കമ്പനികള്‍ ആവശ്യപ്പെടുന്ന കഴിവുകള്‍ കണ്ടെത്തി ഒരു 'പ്രെപ്പറേഷൻ റോഡ്മാപ്പ്' തയ്യാറാക്കി. 10 - 12 ആഴ്ച വരെ നീളുന്ന കൃത്യമായ പ്ലാനും കാർത്തിക് പിന്തുടർന്നു

. ഇതില്‍ ആദ്യത്തെ 5 ആഴ്ച ഡാറ്റാ സ്ട്രക്ചേഴ്സിനും ബാക്കി സമയം സിസ്റ്റം ഡിസൈൻ, ബിഹേവിയറല്‍ ട്രെയിനിംഗ് എന്നിവയ്ക്കുമായി മാറ്റിവെച്ചു. ആയിരക്കണക്കിന് പ്രോബ്ലംസ് ചെയ്യുന്നതിന് പകരം, ഏറ്റവും പ്രധാനപ്പെട്ട 100 പ്രോബ്ലംസ് തിരഞ്ഞെടുത്ത് അവയുടെ പാറ്റേണുകള്‍ മനസ്സിലാക്കി പഠിച്ചു. ഉത്തരങ്ങള്‍ ഉറക്കെ പറഞ്ഞു ശീലിച്ചത് ഇന്റർവ്യൂവില്‍ ഗുണകരമായി.

ഇതിനെല്ലാം പുറമേ ഇന്ത്യൻ രീതിയിലുള്ള റെസ്യൂമെ ഫോർമാറ്റ് ഒഴിവാക്കി, മികച്ച ഒരു വണ്‍-പേജ് റെസ്യൂമെ തയ്യാറാക്കി. താൻ ചെയ്ത പ്രോജക്റ്റുകളുടെ ഇംപാക്‌ട് കൃത്യമായി ഇതില്‍ രേഖപ്പെടുത്തി.

 'കുറുക്കുവഴികളില്ല, കൃത്യമായ പ്ലാനിംഗും അത് നടപ്പിലാക്കാനുള്ള മനസും മാത്രമാണ് വേണ്ടത്' എന്നാണ് യുവാവ് ഇതേക്കുറിച്ച്‌ പറയുന്നത്. ആദ്യം റിമോട്ട് ജോലിയായാണ് ലഭിച്ചതെങ്കിലും പിന്നീട് കാർത്തിക് യുകെയിലേക്ക് താമസം മാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !