കൊച്ചി: സുഹൃത്തുക്കളുടെ മുറിയിലിരുന്ന് ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു. അസം രത്തൻപുർ, ഗോലി ഹട്ട് ജില്ലയില്‍ കൃഷ്ണ കൊർവ (40) ആണ് മരിച്ചത്.
ഭാര്യയെ കാണാൻ പാലക്കാട് നിന്ന് ഇന്നലെ രാവിലെയാണ് കൃഷ്ണ കൊർവ അരൂരിലെത്തിയത്. പിന്നീട് കൃഷ്ണ കൊർവ സുഹൃത്തുക്കളുടെ കേരകല്പ റോഡിലുള്ള മുറിയില്‍ എത്തിയിരുന്നു. വീഡിയോ കോളില്‍ ഭർത്താവ് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നത് കണ്ട ഭാര്യ അറിയിച്ചതിനെ തുടർന്ന് എത്തിയവർ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് അരൂർ അഗ്നിരക്ഷാ സേനയെത്തി
ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആത്മഹത്യാ കാരണം വ്യക്തമല്ല. അരൂർ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.