വീണ്ടും അജ്ഞാതൻ?: നിരവധി വെടിയുണ്ടകള്‍, തല ചിന്നിചിതറി; മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിര്‍ അൻവര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു,,

ഇസ്ലാമബാദ്: ജെയ്‌ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ (62) പാകിസ്ഥാനില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു.

20 ലധികം തവണ വെടിയേറ്റെന്നും തല ഛിന്നിചിതറിയെന്നുമാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 12 മണിക്ക് ബഹാവല്‍പൂരിലെ ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. തീവ്രവാദ സംഘടനയുടെ ഔദ്യോഗിക ചാനല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരണകാരണം ഇവർ വ്യക്തമാക്കിയിട്ടില്ല.

മസൂദ് അസ്ഹറിന്റെ വലം കൈയായിരുന്നു ഇയാള്‍. ഭീകര സംഘടനയുടെ സൈനിക കാര്യ വിഭാഗത്തിന്റെ തലവനായ മുഹമ്മദ് താഹിർ അൻവർ, രണ്ട് പതിറ്റാണ്ടിലേറെയായി പരിശീലന- അടിസ്ഥാന സൗകര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുകയായിരുന്നു.

2001 ലെ പാർലമെന്റ് ഭീകരാക്രമണം, 2016 ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 19 സൈനികർ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണം, 2019 ലെ പുല്‍വാമ ബോംബ് സ്ഫോടനത്തില്‍ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടത് എന്നിവയുള്‍പ്പെടെ നിരവധി ആക്രമണങ്ങളില്‍ ജെയ്ഷെ മുഹമ്മദിന് ബന്ധമുണ്ട്.

ഓപ്പറേഷൻ സിന്ദൂറില്‍ ബഹാവല്‍പൂരിലെ ആസ്ഥാനം ഉള്‍പ്പെടെ പാകിസ്ഥാനിലെ ജെയ്‌ഷെ താവളങ്ങളില്‍ ഇന്ത് നടത്തിയ ആക്രമണങ്ങളില്‍ അസ്ഹറിന്റെ അടുത്ത ബന്ധുക്കളില്‍ പലരും കൊല്ലപ്പെട്ടിരുന്നു.


അടുത്തിടെ ലഷ്കർ ഇ തൊയ്ബ കമാൻഡർ ബിലാല്‍ ആരിഫ് സലഫിയെ മുരിദ്കെയിലെ മർകസ് തൊയ്ബയില്‍ അജ്ഞാതർ വെടിവച്ച്‌ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഈദ് നമസ്കാരത്തിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !