എറണാകുളം;അങ്കമാലി അസംബ്ലി നിയോജക മണ്ഡലത്തിലെ യു ഡി എഫ് കോൺഗ്രസ് സ്ഥാനാർത്ഥി റോജി എം. ജോണിന് വേണ്ടി മഞ്ഞപ്ര പഞ്ചായത്തിലെ ചന്ദ്രപ്പുര ഭാഗത്ത് ചുവരെഴുത്തിന് തുടക്കമായി.
ചുവരെഴുത്തിന് പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജു ഈ രാളി, കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പ്രസിഡൻ്റും മഞ്ഞപ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ ചെറിയാൻ തോമസ്, കോൺഗ്രസ് മീഡിയ സെൽ കൺവീനർ ജോമോൻ ദേവസി, എം. സി. ഇട്ടിയച്ചൻ എന്നിവർ നേതൃത്വം നൽകി.
അങ്കമാലി അസംബ്ലീ മണ്ഡലത്തിൽ അങ്കമാലി മുനിസിപ്പാലിറ്റി,മലയാറ്റൂർ - നീലീശ്വരം, കാലടി,മഞ്ഞപ്ര, മൂക്കന്നൂർ , കറുകുറ്റി, പാറക്കടവ്,അയ്യമ്പുഴ, തുറവൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അങ്കമാലി മണ്ഡലം.ഇതിൽ അയ്യമ്പുഴ പഞ്ചായത്ത് മാത്രമാണ് LDF ഭരിക്കുന്നത്.
മുനിസിപ്പാലിറ്റി ഉൾപ്പെടെ മറ്റ് പഞ്ചായത്തുകൾ UDF ഭരണത്തിലാണ്.ഈ മണ്ഡലത്തിൽ വരുന്ന അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽUDF ഭരണമാണ്.ഇവിടെ പ്രതിപക്ഷമില്ലത്ത ബ്ലോക്ക് പഞ്ചായത്ത് കൂടിയാണ് .യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉറപ്പിച്ചതോടെ മഞ്ഞപ്രയിൽ ബൂത്ത് / വാർഡ്തല യുഡിഎഫ് യോഗങ്ങൾക്ക് തുടക്കമായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.