നിങ്ങൾ മൂക്ക് കുത്തിയവരാണോ?: ശ്രദ്ധിക്കുക ഇതറിഞ്ഞില്ലെങ്കിൽ, ജീവൻ പോലും നഷ്‌ടമാകാം,,

കൊല്ലം: ഇന്നത്തെക്കാലത്ത് മൂക്കു കുത്താത്തവരായി അധികമാരും ഉണ്ടാകില്ല. പല വലിപ്പത്തിലും രൂപത്തിലുമുള്ള മൂക്കുത്തികള്‍ അണിയുന്നത് ഒരു ഫാഷനായി മാറിക്കഴിഞ്ഞു.

വ്യാപകമായി ഗണ്‍ ഷോട്ടുകള്‍ ഉപയോഗിക്കാൻ തുടങ്ങിയതോടെ മൂക്കുകുത്തുമ്പോള്‍ വേദനിക്കുമെന്ന പേടിയും ഇല്ലാതായി. എന്നാല്‍, മൂക്കിന്റെ മർമ്മസ്ഥാനങ്ങള്‍ അറിയാത്തവരെ ഇതിനായി സമീപിക്കുന്നത് വലിയ അപകടം വിളിച്ചുവരുത്താം.

മൂക്കിന്റെ അറ്റത്തുള്ള ഡേഞ്ചർ ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന ഭാഗത്ത് അണുബാധയുണ്ടായാല്‍ അത് നേരിട്ട് മസ്‌തിഷ്‌കത്തെ ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാല്‍ മൂക്ക് കുത്തുന്നത് ഈ ഭാഗത്തല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി പ്രത്യേക പരിജ്ഞാനം ആവശ്യമാണ്. മൂക്ക് കുത്തിയ ശേഷം കൃത്യമായി ആ മുറിവ് പരിചരിക്കേണ്ടതും അത്യാവശ്യമാണ്.

ഉപ്പ് വെള്ളം അല്‍പമായി ആ മുറിവില്‍ ഇറ്റിച്ചുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൈകള്‍ കഴുകാതെ ഒരിക്കലും മൂക്കിലെ കടുക്കനിലോ മുറിവിലോ തൊടരുത്. കൈകളിലെ ബാ‌ക്‌ടീരിയകളാണ് 90% അണുബാധയ്‌ക്കും കാരണം. മുറിവില്‍ ലോഷനുകളോ ആന്റിസെപ്‌റ്റിക് ക്രീമുകളോ അമിതമായ അളവില്‍ ഉപയോഗിക്കരുത്. സ്വർണം പോലുള്ള ഗുണമേന്മയുള്ള ലോഹങ്ങള്‍ ഉപയോഗിക്കുക. ഇമിറ്റേഷൻ ആഭരണങ്ങള്‍ അലർജിയും കടുത്ത വീക്കവും ഉണ്ടാക്കുവാൻ സാദ്ധ്യതയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !