കെർസേഴ്സ് നഗരത്തെ ഞെട്ടിച്ച് ബസിനുള്ളിൽ വെച്ച് സ്വന്തം ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ആറുപേർക്ക് ദാരുണാന്ത്യം

കെർസേഴ്സ് നഗരത്തെ ഞെട്ടിച്ച് ബസിനുള്ളിൽ വെച്ച് സ്വന്തം ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ആറുപേർക്ക് ദാരുണാന്ത്യം

ബേൺ; ബസിനുള്ളിൽ വെച്ച് സ്വന്തം ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് ഒരാൾ തീ കൊളുത്തിയ സംഭവത്തിൽ ആറ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

മരിച്ചവരിലോ പരുക്കേറ്റവരിലോ പ്രതിയുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ കെർസേഴ്സ് പട്ടണത്തിൽ ചൊവ്വാഴ്ച വൈകിട്ട് 6.25 ഓടെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവം നടന്നത്.

ഒരാൾ വാഹനത്തിനുള്ളിൽ സ്വയം തീ കൊളുത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ബസ് കത്തിനശിക്കുന്നത് കാണാം. ഡൂഡിംഗിൽ നിന്ന് കെർസേഴ്സിലേക്ക് പോകുകയായിരുന്ന ബസ് അവസാന സ്റ്റോപ്പിലെത്തുന്നതിന് തൊട്ടുമുൻപാണ്  കത്തിയമർന്നത്.

സ്വിസ് നാഷനൽ പോസ്റ്റൽ സർവീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇത്. പരുക്കേറ്റ അഞ്ച് പേരിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മറ്റ് രണ്ട് പേർക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ ചികിത്സ നൽകി. കാരണം അജ്ഞാതമാണെന്നും തുടർനടപടികൾ സ്വീകരിച്ച് വരികയാണെന്നുമാണ് പൊലീസ് ഭാഷ്യം. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിൻ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network