സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം.

ന്യൂഡൽഹി: കുട്ടികളിൽ പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം.

ഇതിന്റെ ഭാഗമായി പുതിയ ബിൽ പാർലമെന്റിൽ കൊണ്ടുവരും. 8-12, 12-16, 16-18 പ്രായപരിധിയിൽ ഉപയോഗം നിയന്ത്രിക്കാനാണ് തീരുമാനം. സോഷ്യൽ മീഡിയ ഉപയോഗം ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾ വലുതാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 

സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കേട്ടായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സോഷ്യൽ മീഡിയ പൂർണമായും നിരോധിക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്നും പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്കായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ സൂക്ഷ്മവും ഘട്ടംഘട്ടവുമായ സമീപനമാണ് പരിഗണിക്കുന്നതെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാർലമെന്റിലെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !