ഭാഗ്യദേവത കടാക്ഷിച്ചു : 20 വർഷത്തെ പ്രവാസ ജീവിതം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക്,

മലപ്പുറം: രണ്ടുപതിറ്റാണ്ടിന്റെ പ്രവാസജീവിതത്തോട് വിടപറയാന്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു ഭാഗ്യം തന്നെ തേടി വരുമെന്ന് വഴിക്കടവ് സ്വദേശി വിബീഷ് ഒരിക്കലും കരുതി കാണില്ല.

മാര്‍ച്ച് ഏഴിന് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തതോടൊപ്പം എടുത്ത ബിഗ് ടിക്കറ്റ് ലോട്ടറിയെ തേടിയാണ് ഭാഗ്യം എത്തിയത്.

നാട്ടിലേക്ക് വിമാനം കയറുന്നതിന് തലേന്നാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 37 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്ക് വിബീഷിന്റെ 394150 എന്ന നമ്പറിനാണ് ലഭിച്ചത്. 20 വര്‍ഷത്തിലേറെയായി പ്രവാസ ലോകത്ത് വളയംപിടിക്കുകയാണ് വിബീഷ്. ഷാര്‍ജയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ പിക്കപ് വാന്‍ ഡ്രൈവറാണ്.

15 വര്‍ഷമായി മുടങ്ങാതെ ടിക്കറ്റെടുക്കുന്ന വിബീഷ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവസാന ടിക്കറ്റെടുത്തത്. ആയിരം ദിര്‍ഹത്തിന്റെ ടിക്കറ്റുകള്‍ നേരത്തേ വാങ്ങിയിരുന്നു. ഫെബ്രുവരി 28ന് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മറ്റൊരു ടിക്കറ്റുകൂടി എടുക്കാന്‍ വിബീഷിനെ നിര്‍ബന്ധിച്ചു.

ഒരുമാസത്തെ ബജറ്റ് കഴിഞ്ഞുവെന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി. മറ്റ് മൂന്നുപേര്‍ക്കുകൂടി വേണ്ടി വിബീഷ് ഓണ്‍ലൈനായെടുത്ത ടിക്കറ്റിനാണ് 1.5 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 37 കോടി) ബമ്പര്‍ സമ്മാനം ലഭിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ബംഗളൂരുവില്‍ ബിബിഎ ചെയ്യുന്ന മകള്‍ വന്ദനയുടെ ഭാവിയും പഠനവുമാണ് പ്രധാന ലക്ഷ്യമെന്നും വിബീഷ് പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അധികൃതരുടെ ഫോണ്‍ കോള്‍ വിബീഷിനെ തേടിയെത്തിയത്. ബമ്പര്‍ അടിച്ചത് അറിഞ്ഞതോടെ ഭാര്യ രസ്‌നയെ വിളിച്ച് വെബ്‌സൈറ്റ് നോക്കി ഉറപ്പുവരുത്തി. സമ്മാനത്തുക നാലുപേര്‍ക്കായി പങ്കുവയ്ക്കുമെന്ന് വിബീഷ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !