സർവ്വദോഷങ്ങള്‍ നീക്കി ഐശ്വര്യം: ഗുരുവായൂരപ്പന്‍ സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളി,ഗുരുപവനപുരി ഭക്തിസാന്ദ്രം,'

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള വിശേഷാല്‍ ചടങ്ങുകളില്‍ പ്രധാനമായ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ ഭഗവാന്‍ എഴുന്നള്ളി.  ശ്രീഭൂതബലിക്കു ശേഷമാണ് ഭഗവാന്റെ തിടമ്പ് സ്വര്‍ണപഴുക്കാ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചത്.

നെറ്റിപ്പട്ടം, ആലവട്ടം, വെണ്‍ചാമരം എന്നിവ കൊണ്ട് അതീവ സുന്ദരമായി അലങ്കരിച്ച പൊന്‍മണ്ഡപത്തില്‍ വീരാളിപ്പട്ട് വിരിച്ചാണ് ഭഗവാനെ എഴുന്നള്ളിച്ചു ഇരുത്തിയത്. ഉത്സവബലി നടക്കുന്ന ദിവസങ്ങളില്‍ ഭഗവാന്‍ ശ്രീലകത്തിന് പുറത്ത് ദര്‍ശനം നല്‍കുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഒന്നാണിത്. നൂറുകണക്കിന് ഭക്തരാണ് ഈ പുണ്യനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ക്ഷേത്രമുറ്റത്ത് തടിച്ചുകൂടുന്നത്.
പഴുക്കാമണ്ഡപത്തിലെ ഭഗവാനെ ദര്‍ശിക്കുന്നത് സകല പാപദോഷങ്ങളും നീക്കി ഐശ്വര്യം നല്‍കുമെന്ന വിശ്വാസമുള്ളതിനാല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും വിവിധ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ഉത്സവ ചടങ്ങുകള്‍ തുടരും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !