കാട്ടാക്കട: നാടിന്റെ സ്നേഹാദരങ്ങളിൽ നിറഞ്ഞ സന്തോഷനിമിഷങ്ങൾക്കാണ് കാട്ടാക്കട ഇന്ന് സാക്ഷിയായത്. കാട്ടാക്കടയിലെ ജനഹൃദയങ്ങളിൽ ഇടം നേടിയ ട്രോൾ കാട്ടാക്കട മീഡിയയുടെ നേതൃത്വത്തിൽ, കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
കേരളത്തിന്റെ അഭിമാനമായ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ ആസ്പദമാക്കി ശ്രീ പ്രസാദ് അമ്പലത്തിൽ തയ്യാറാക്കിയ ഗാനരചനയും അതിലെ അഭിനയവും ശ്രദ്ധേയമായ സാഹചര്യത്തിലാണ് ഈ ആദരം. ഗാനരചന നടത്തിയ പ്രസാദിനെയും ഗാനം ആലപിച്ച ബ്രഹ്മിയയെയും നൃത്തച്ചുവടുകൾ അണിയിച്ചൊരുക്കിയ അഞ്ജന സച്ചിനേയും ട്രോൾ കാട്ടാക്കട മീഡിയ ടീം ആദരിച്ചു.
എ.ഴുത്തിനോടും വായനയോടും ഒരുപോലെ ആത്മാർത്ഥത പുലർത്തി, നാടിന്റെ വികസനത്തിനായി സമയം നോക്കാതെ പ്രവർത്തിക്കുന്ന കാട്ടാക്കട നിയോജകമണ്ഡലത്തിന്റെ ജനപ്രിയ എംഎൽഎ ശ്രീ ഐ.ബി. സതീഷ് ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ പ്രോത്സാഹനവും അനുമോദനവും വാക്കുകളിൽ പറഞ്ഞ് തീർക്കാനാകാത്തതാണെന്ന് ആദരിക്കപ്പെട്ടവർ പ്രതികരിച്ചു.
വളരുന്ന കേരളത്തിൽ… കേരളത്തിന്റെ അഭിമാനഗാനം പൊതുഗതാഗത ഗാനം… നമ്മുടെ ആനവണ്ടിയിൽ തുടരുന്ന എഴുത്ത് വണ്ടിയാത്ര…” എന്ന സന്ദേശവുമായി, എഴുത്തിന്റെയും സൃഷ്ടികളുടെയും യാത്ര തുടരുകയാണ്.
ജീവിതയാത്രയിൽ ട്രോൾ കാട്ടാക്കട മീഡിയ ടീമും, ശ്രീ ഐ.ബി. സതീഷും എന്നും ഹൃദയത്തിൽ ഉണ്ടാകുമെന്ന് ആദരിക്കപ്പെട്ടവർ കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.