വനിതാ ശാക്തീകരണമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം: കേരളത്തില്‍ വനിതാ മുഖ്യമന്ത്രിയെ സ്വപ്നം കാണുന്നുവെന്ന് രാഹുല്‍ ഗാന്ധി,

 കോട്ടയം: കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്നമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

കോട്ടയത്തെ യു ഡി എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയപ്പോളായിരുന്നു രാഹുല്‍ സ്വപ്നം പങ്കുവച്ചത്. വനിതാ മുഖ്യമന്ത്രി കേരളത്തില്‍ ചുമതലയേല്‍ക്കുന്നത് താൻ സ്വപ്നം കാണാറുണ്ടെന്നും കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ വ്യക്തമാക്കി. 

വനിത മുഖ്യമന്ത്രിയാകുന്ന കാര്യം പറഞ്ഞപ്പോള്‍ പുരുഷ പ്രവർത്തകർ കാര്യമായി കയ്യടിച്ചില്ലെന്നും സ്ത്രീകള്‍ ആവേശത്തോടെ സ്വീകരിച്ചെന്നും പ്രസംഗത്തിനിടെ രാഹുല്‍ ചൂണ്ടിക്കാട്ടി. വനിതാ ശാക്തീകരണമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

കേരളത്തിന്റെ അടിത്തറ സ്ത്രീകളാണ്. വനിതകള്‍ക്ക് ദീർഘകാല അടിസ്ഥാനത്തില്‍ ചിന്തിക്കാൻ കഴിയും. സ്ത്രീകളാണ് കേരളത്തിന്റെ ഭാവി' - രാഹുല്‍ ഗാന്ധി തുടർ‌ന്നു പറഞ്ഞു.

രാഹുലിന്റെ സ്വപ്നത്തിന് പിന്നിലെന്ത്?

വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുലിന്റെ പരാമർശം സിപിഎം പ്രവർത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടണമെന്ന ഒരു വിഭാഗം സിപിഎം അനുകൂലികളുടെ വാദം ഓർ‌മിപ്പിക്കുകയായിരുന്നു രാഹുലെന്നാണ് ഇവർ വാദിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം പാലക്കാട്, സ്ത്രീ സുരക്ഷയെ ഓർമിപ്പിച്ച്‌ കോണ്‍ഗ്രസിനെ കുത്തിനോവിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മറുപടിയാണെന്ന് കരുതുന്നവരുമുണ്ട്.

9 വനിതാ സ്ഥാനാര്‍ത്ഥികള്‍‌

95 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ ഒമ്പത് വനിതകള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്നു പേർ SC സംവരണത്തിലും ഒരാള്‍ ST സംവരണത്തിലുമാണ്.ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന വനിതകള്‍

മാനന്തവാടി(ST ) ഉഷ വിജയൻ

എലത്തൂർ വിദ്യ ബാലകൃഷ്ണൻ

കോങ്ങാട് (SC) കെ.എ. തുളസി

തൃക്കാക്കര ഉമ തോമസ്

അരൂർ ഷാനിമോള്‍ ഉസ്മാൻ

മാവേലിക്കര(SC ) മുത്തര രാജ്

കൊട്ടാരക്കര പി ആയിഷ പോറ്റി

കൊല്ലം അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ

ചിറയിൻകീഴ്(SC ) രമ്യാ ഹരിദാസ്

പ്രിയങ്കയും ജെബി മേത്തറും

കോണ്‍ഗ്രസ് അംഗങ്ങളായ പ്രിയങ്ക ഗാന്ധിയും ജെബി മേത്തരും മാത്രമാണ് കേരളത്തില്‍ നിന്നുള്ള വനിതാ പാർലമെന്റ് അംഗങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച്‌ ജയിച്ച പ്രിയങ്കാ ഗാന്ധിയും രാജ്യസഭാ എംപിയായ ജെബി മേത്തറും. യുഡിഎഫ് ഭരണം പിടിച്ചാല്‍ മുഖ്യമന്ത്രി കസേരക്കായി വലിയൊരു പിടിവലി കോണ്‍ഗ്രസ് പ്രവർത്തകർ പോലും പ്രതീക്ഷിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ പ്രിയങ്കയെ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യവും രാഹുലിന്റെ പ്രസ്താവനക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


ഏതായാലും വരുംദിവസങ്ങളില്‍ രാഹുലിന്റെ വനിതാ മുഖ്യമന്ത്രി പരാമർശം കേരള രാഷ്ട്രീയത്തില്‍ വലിയ ചർ‌ച്ചകള്‍ക്ക് വഴിവക്കുമെന്നുറപ്പാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !