നാടിനെ നടുക്കി നടുറോഡില്‍ അരുംകൊല: ഐസ്‌ക്രീം വില്പനക്കാരനെ കഴുത്തറുത്ത് കൊന്നു; അറുത്തെടുത്ത തല കത്തിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍,

ബാരാബങ്കി: ഉത്തർപ്രദേശിലെ ബാരാബങ്കിയില്‍ നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. ഐസ്‌ക്രീം വില്പനക്കാരനെ നടുറോഡില്‍ വെച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല വീടിനുള്ളില്‍ വെച്ച്‌ കത്തിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.

പാരാ ബെഹത ഗ്രാമവാസിയായ ബബ്‌ലു (25) എന്ന ഐസ്‌ക്രീം വില്‍പനക്കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പർസാവല്‍ സ്വദേശിയായ ശങ്കർ യാദവ് (50) അറസ്റ്റിലായി. അറുത്തെടുത്ത തല വീട്ടില്‍കൊണ്ടുപോയി കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

പതിവുപോലെ ഐസ്‌ക്രീം വില്‍പനയ്ക്കായാണ് ബബ്‌ലു പർസാവല്‍ ഗ്രാമത്തിലെത്തിയത്. അവിടെവച്ച്‌ ശങ്കർ യാദവുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ വീട്ടിലേക്ക് കയറിപ്പോയ ശങ്കർ, അരിവാളുമായി പുറത്തെത്തി ബബ്‌ലുവിനെ ആക്രമിക്കുകയായിരുന്നു.

നാട്ടുകാർ നോക്കിനില്‍ക്കെ ശങ്കർ, ബബ്‌ലുവിന്റെ തല അറുത്തെടുത്ത് വീടിനകത്തേക്കു പോയി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ വീടിനുള്ളില്‍ ബബ്‌ലുവിന്റെ തല കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ശങ്കർ. ഉടൻതന്നെ ശങ്കറിനെ അറസ്റ്റ് ചെയ്തു.


വീടിനുള്ളില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്. ബബ്‌ലുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !