റിയാദ്: സോമാലിയയില്‍ നിന്നുള്ള സയാമീസ് ഇരട്ടകളായ റഹ്മയെയും റംലയെയും വേർപെടുത്താനുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയ റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചില്‍ഡ്രൻസ് ഹോസ്പിറ്റലില്‍ ആരംഭിച്ചു.
സൗദി ഭരണാധികാരി സല്‍മാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കുട്ടികളെയും മാതാപിതാക്കളെയും സൗദി അറേബ്യയിലെത്തിച്ചത്. ശസ്ത്രക്രിയ 14 മണിക്കൂറുകള്‍ എടുത്ത് എട്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക.അനസ്തേഷ്യ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി തുടങ്ങിയ വിഭാഗങ്ങളിലെ 37 കണ്‍സള്‍ട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും നഴ്സുമാരും അടങ്ങുന്ന വിപുലമായ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
13 മാസം പ്രായമുള്ള പെണ്‍കുട്ടികള്‍ അടിവയറ്റിലും ഇടുപ്പെല്ലിലുമാണ് ഒട്ടിച്ചേർന്നിരിക്കുന്നത്. ഇരുവരും ഒരു ഇടുപ്പെല്ലും വൻകുടലും മലദ്വാരവുമാണ് പങ്കിടുന്നത്. കൂടാതെ മൂത്രസഞ്ചി, പ്രത്യുല്‍പ്പാദന വ്യൂഹം എന്നിവയും പരസ്പരം ബന്ധിക്കപ്പെട്ട നിലയിലാണെന്നാണ് മെഡിക്കല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍.
കുട്ടികളുടെ വൃക്കകളുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ശസ്ത്രക്രിയാ സംഘം തലവൻ ഡോ. അബ്ദുല്ല അല്‍ റബീഅ അറിയിച്ചു. റംലയുടെ രണ്ട് വൃക്കകളും പ്രവർത്തനരഹിതമാണ്.
അതിനാല്‍ ശസ്ത്രക്രിയ കഴിഞ്ഞാലുടൻ കുട്ടിയെ ഡയാലിസിസിന് വിധേയയാക്കേണ്ടി വരുമെന്നും ഡോക്ടർ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് 40% അപകടസാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. സഊദി കണ്‍ജോയിൻഡ് ട്വിൻസ് പ്രോഗ്രാമിന് കീഴില്‍ വേർപെടുത്തുന്ന 68-ാമത്തെ ഇരട്ടകളാണിവർ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.