14 മണിക്കൂര്‍ നീളുന്ന ദൗത്യം; അതീവ ഗുരുതര ശസ്ത്രക്രിയ,: 14 മണിക്കൂര്‍ നീളുന്ന ദൗത്യം, സോമാലിയൻ ഇരട്ടകളുടെ ശസ്ത്രക്രിയ റിയാദില്‍ ആരംഭിച്ചു,

റിയാദ്: സോമാലിയയില്‍ നിന്നുള്ള സയാമീസ് ഇരട്ടകളായ റഹ്മയെയും റംലയെയും വേർപെടുത്താനുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയ റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചില്‍ഡ്രൻസ് ഹോസ്പിറ്റലില്‍ ആരംഭിച്ചു.

സൗദി ഭരണാധികാരി സല്‍മാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കുട്ടികളെയും മാതാപിതാക്കളെയും സൗദി അറേബ്യയിലെത്തിച്ചത്. ശസ്ത്രക്രിയ 14 മണിക്കൂറുകള്‍ എടുത്ത് എട്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. 

അനസ്തേഷ്യ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി തുടങ്ങിയ വിഭാഗങ്ങളിലെ 37 കണ്‍സള്‍ട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും നഴ്സുമാരും അടങ്ങുന്ന വിപുലമായ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

13 മാസം പ്രായമുള്ള പെണ്‍കുട്ടികള്‍ അടിവയറ്റിലും ഇടുപ്പെല്ലിലുമാണ് ഒട്ടിച്ചേർന്നിരിക്കുന്നത്. ഇരുവരും ഒരു ഇടുപ്പെല്ലും വൻകുടലും മലദ്വാരവുമാണ് പങ്കിടുന്നത്. കൂടാതെ മൂത്രസഞ്ചി, പ്രത്യുല്‍പ്പാദന വ്യൂഹം എന്നിവയും പരസ്പരം ബന്ധിക്കപ്പെട്ട നിലയിലാണെന്നാണ് മെഡിക്കല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. 

കുട്ടികളുടെ വൃക്കകളുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ശസ്ത്രക്രിയാ സംഘം തലവൻ ഡോ. അബ്ദുല്ല അല്‍ റബീഅ അറിയിച്ചു. റംലയുടെ രണ്ട് വൃക്കകളും പ്രവർത്തനരഹിതമാണ്.

അതിനാല്‍ ശസ്ത്രക്രിയ കഴിഞ്ഞാലുടൻ കുട്ടിയെ ഡയാലിസിസിന് വിധേയയാക്കേണ്ടി വരുമെന്നും ഡോക്ടർ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് 40% അപകടസാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. സഊദി കണ്‍ജോയിൻഡ് ട്വിൻസ് പ്രോഗ്രാമിന് കീഴില്‍ വേർപെടുത്തുന്ന 68-ാമത്തെ ഇരട്ടകളാണിവർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !