ഇന്ത്യ- ഫിൻലൻഡ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫിൻലാൻഡ് പ്രസിഡൻ്റ് അലക്‌സാണ്ടർ സ്റ്റബ്ബ്

ന്യൂഡൽഹി: ഇന്ത്യ- ഫിൻലൻഡ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിൻലാൻഡ് പ്രസിഡൻ്റ് അലക്‌സാണ്ടർ സ്റ്റബ്ബും.


 വ്യാഴാഴ്‌ച (മാർച്ച് 05) ന്യൂഡൽഹിയിൽ നടത്തിയ ഔദ്യോഗിക സന്ദർശന വേളയിലാണ് ഇരുവരും ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്‌തതായും ബഹുമുഖ വേദികളിലെ സഹകരണം ഉൾപ്പെടെ ഇരു രാജ്യങ്ങളുടെ പ്രാദേശിക, ആഗോള വിഷയങ്ങളിലെ കാഴ്‌ചപ്പാടുകൾ കൈമാറിയതായും വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞു.

'കുറഞ്ഞ കാർബൺ സംക്രമണം, ഊർജ്ജ കാര്യക്ഷമത, ജൈവ ഇന്ധനങ്ങൾ, സ്‌മാർട്ട് ഗ്രിഡുകൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവ ഉൾപ്പെടെ ശുദ്ധമായ ഊർജ ഉത്‌പാദനത്തിനും ആഗോള സഹകരണത്തിനുമുള്ള വിശാലമായ സാധ്യതകൾ ചർച്ച ചെയ്‌തു. സമ്പദ്‌വ്യവസ്ഥ, സുസ്ഥിര ജല മാനേജ്‌മെൻ്റ്, കാലാവസ്ഥാ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുകാട്ടി' എംഇഎ പ്രസ്‌താവനയിൽ പറഞ്ഞു.

പരസ്‌പര സഹകരണം വർധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരാനായി ഒരു സംയുക്ത വർക്കിങ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിനെ അവർ അംഗീകരിച്ചു. പുനരുപയോഗ ഊർജ മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം (എംഒയു) നടപ്പിലാക്കുന്നതിൻ്റെ പ്രാധാന്യവും നേതാക്കൾ ഊന്നിപറഞ്ഞു. ജൈവോർജവും മാലിന്യത്തിൽ നിന്നുള്ള ഊർജ ഉത്‌പാദനം, വൈദ്യുതി സംഭരണം, പുനരുപയോഗ ഊർജ സംവിധാനങ്ങൾ, ഗ്രീൻ എനർജി, സൗരോർജം, ചെറുകിട ജലവൈദ്യുതി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

പരിസ്ഥിതി സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം പുതുക്കുന്നതും ലീഡർഷിപ്പ് ഗ്രൂപ്പ് ഫോർ ഇൻഡസ്ട്രി ട്രാൻസിഷന് (ലീഡ്ഐടി) കീഴിൽ തുടരുന്ന സഹകരണവും ഇരുപക്ഷവും അംഗീകരിച്ചു. സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാ പ്രവർത്തനം, സുസ്ഥിരത തുടങ്ങിയ മേഖലകളിലും കൂടുതൽ സഹകരണം ഇരുനേതാക്കളും ഉറപ്പാക്കുമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി. 

അഡ്വാൻസ്‌ഡ് മീറ്ററിങ് ഇൻഫ്രാസ്ട്രക്‌ചർ (എഎംഐ), ഡിജിറ്റൽ ഗ്രിഡ് സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള സ്‌മാർട്ട് എനർജി സൊല്യൂഷനുകളുടെ ദ്രുതഗതിയിലുള്ള വിന്യാസം നിർണായകമായ ഊർജ അടിസ്ഥാന സൗകര്യങ്ങളിൽ സൈബർ സുരക്ഷാ അപകട സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ടെന്ന് പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.എഫ്എംഐയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസും (ഐഐടിഎം) തമ്മിൽ ഒരു വെർച്വൽ റിസർച്ച് സെൻ്റർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 

ഈ ബഹുമുഖ പദ്ധതികൾ 11 ദശലക്ഷം യൂറോയിലധികം വിലമതിക്കുന്നു. ഭൂമി, സ്വത്ത് വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സംയോജിത ജിഐഎസ് അധിഷ്‌ഠിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ലാൻഡ് സ്റ്റാക്ക്' സംബന്ധിച്ച് ഇന്ത്യയുടെ ഗ്രാമവികസന മന്ത്രാലയവും ഫിൻലാൻഡിൻ്റെ നാഷണൽ ലാൻഡ് സർവേയും ഫിന്നിഷ് പരിസ്ഥിതി ഇൻസ്റ്റിറ്റ്യൂട്ടുമാണ് മേൽനോട്ടം വഹിക്കുന്നത്.

ഇരു രാജ്യത്തെയും ജനങ്ങൾ തമ്മിലുള്ള സഹകരണ പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. വിദഗ്‌ധ തൊഴിലാളികൾ, സ്പെഷ്യലിസ്റ്റുകൾ, ഗവേഷകർ, വിദ്യാർഥികൾ, അക്കാദമിക് വിദഗ്‌ധർ, ബിസിനസുകാർ എന്നിവർക്കിടയിൽ കൂടുതൽ ഇടപെടലിൻ്റെ പ്രാധാന്യം അവർ ചർച്ച ചെയ്‌തു. ഫിന്നിഷ് മാതൃക പിന്തുടർന്ന് ഇന്ത്യയിൽ നിരവധി സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെടും. ഇന്ത്യയിൽ ഫിന്നിഷ് വിദ്യാഭ്യാസ സമ്പ്രദായം വരുന്നതോടെ രാജ്യത്തെ വിദ്യാഭ്യാസ മേഖല കൂടുതൽ വളരുമെന്നും പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

ചലച്ചിത്ര, ഗെയിമിങ് വ്യവസായങ്ങളിലെ സഹകരണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഉഭയകക്ഷി ഓഡിയോവിഷ്വൽ കോ-പ്രൊഡക്ഷൻ കരാറിനെക്കുറിച്ചുള്ള ചർച്ചകളും നേതാക്കൾ എടുത്തുപറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം മാർച്ച് 4ന് രാജ്യ തലസ്ഥാനത്തെത്തിയ പ്രസിഡൻ്റ് അലക്‌സാണ്ടർ സ്റ്റബിൻ്റെ ഇന്ത്യ സന്ദർശനം മാർച്ച് 7 വരെ നീളും. അദ്ദേഹത്തിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !