കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്. പത്തനംതിട്ട ജില്ലയിലാണ് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നത്.
ഇന്ന് 11.45ന് ഹെലികോപ്റ്ററില്‍ അടൂര്‍ വടക്കടത്തുകാവിലെ പൊലീസ് ക്യാംപിലിറങ്ങുന്ന രാഹുല്‍ 12.15ന് കെഎസ്ആര്‍ടിസി ജംക്ഷനില്‍ ചേരുന്ന അടൂര്‍ മണ്ഡലം യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യുംതുടര്ന്ന് റോഡ് മാര്‍ഗം പത്തനംതിട്ട നഗരത്തിലെത്തും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം 1ന് പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്യും. 4 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. സുരക്ഷാ അനുമതി കിട്ടാത്തതിനാല്‍ പത്തനംതിട്ടയില്‍ റോഡ് ഷോയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നു ആന്റോ ആന്റണി എംപി പറഞ്ഞു.
തുടര്‍ന്ന് പ്രമാടത്തെ ഹെലിപ്പാഡില്‍നിന്നു കോട്ടയത്തേക്ക് പോകും. വൈകീട്ട് 3.00ന് പാമ്പാടി ബസ് സ്റ്റാന്‍ഡ് മൈതാനം, 4ന് കോട്ടയം കഞ്ഞിക്കുഴി, 5ന് അതിരമ്പുഴ മാര്‍ക്കറ്റ് ജംക്ഷന് എന്നിവിടങ്ങളില്‍ പൊതു സമ്മേളനങ്ങളില്‍ പങ്കെടുക്കും. തുടര്‍ന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും മടങ്ങും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.