ജയിൽ ശിക്ഷയ്ക്ക് പുറമേ നേഴ്സിനെതിരെ കടുത്ത നടപടിയുമായി അയർലൻഡ് സർക്കാർ..!

ഡബ്ലിൻ: അയർലൻഡിലെ ഗാൽവേയിൽ കുട്ടികളെ രഹസ്യമായി ചിത്രീകരിച്ച കേസിൽ ജയിലിലായ നേഴ്സിന്റെ രജിസ്ട്രേഷൻ ഹൈക്കോടതി റദ്ദാക്കി.

39-കാരനായ ഫ്രാൻസിസ്കോ ഹാവിയർ വാൽവെർഡെ മാറ്റിയോ എന്ന നേഴ്സിനെതിരെയാണ് നഴ്സിംഗ് ആന്റ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡ് (NMBI) നൽകിയ അപേക്ഷയിൽ കോടതി നടപടിയെടുത്തത്. 2025 മെയ് മാസത്തിൽ, ഒരു വിനോദ കേന്ദ്രത്തിലെ ചേഞ്ചിംഗ് റൂമിൽ വെച്ച് കുട്ടിയെ രഹസ്യമായി ക്യാമറയിൽ പകർത്തിയതിനും, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ (CSAM) കൈവശം വെച്ചതിനും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ പക്കൽ നിന്ന് 3,999 ചിത്രങ്ങളും 1,163 വീഡിയോകളും ഇത്തരത്തിൽ കണ്ടെത്തിയിരുന്നു.
ഗാൽവേ സർക്യൂട്ട് കോടതി ഇയാൾക്ക് രണ്ടര വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിൽ അവസാന ഒരു വർഷം സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിലവിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.നേഴ്സിംഗ് തൊഴിലിന്റെ മാന്യതയ്ക്ക് നിരക്കാത്തതും പൊതുജനങ്ങൾക്ക് വലിയ ഭീഷണിയുമാണ് ഇയാളുടെ പ്രവൃത്തിയെന്ന് നഴ്സിംഗ് ആന്റ് മിഡ്‌വൈഫറി ബോർഡ് കോടതിയിൽ ബോധിപ്പിച്ചു. ഇയാൾ ചെയ്തത് അതീവ ഗുരുതരമായ കുറ്റമാണെന്നും ബോർഡ് ആവശ്യപ്പെട്ടതനുസരിച്ച് രജിസ്ട്രേഷൻ റദ്ദാക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും ഹൈക്കോടതി പ്രസിഡന്റ് ജസ്റ്റിസ് ഡേവിഡ് ബാർണിവില്ലെ വ്യക്തമാക്കി.
കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ജൂൺ മാസം മുതൽ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ ചെയ്ത കുറ്റങ്ങൾ പരിഗണിക്കുമ്പോൾ നേഴ്സിംഗ് ജോലിയിൽ തുടരാൻ ഇയാൾ അയോഗ്യനാണെന്ന് ജനുവരിയിൽ ചേർന്ന ബോർഡ് യോഗം വിലയിരുത്തി. അയർലൻഡിലെ നേഴ്സിംഗ് പ്രൊഫഷനെ നിയന്ത്രിക്കുന്ന ബോർഡിന്റെ അപേക്ഷയിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെ ഇയാളുടെ നേഴ്സിംഗ് രജിസ്ട്രേഷൻ ഔദ്യോഗികമായി റദ്ദായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !