ലോകം കടുത്ത ഇന്ധന ക്ഷാമത്തിലേക്ക്: എല്ലാ രാഷ്ട്രങ്ങളും വലിയ ആശങ്കയിലെന്ന് നെതന്യാഹു,

ടെൽ അവീവ്: ഇറാന്റെ ​ഗ്യാസ് ഫീൽഡിന് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന് പദ്ധതിക്ക് രൂപം നൽകിയതായും നെതന്യാഹു സൂചിപ്പിച്ചു.

അതേസമയം, ഇറാനുമായുള്ള സംഘർഷത്തിലേക്ക് അമേരിക്കയെ ഇസ്രയേൽ കൊണ്ടുവന്നെന്ന ആരോ​പണം അദ്ദേഹം തള്ളി. ഡോണൾഡ് ട്രംപിനോട് എന്ത് ചെയ്യുണമെന്ന് ആർക്കെങ്കിൽ ആവശ്യപ്പെടാൻ സാധിക്കുമോയെന്നും നെതന്യാഹു ചോദിച്ചു. ജനങ്ങൾ കരുതുന്നതിലും വേ​ഗത്തിൽ ഇറാൻ സംഘർഷം അവസാനിക്കും. ഹോർമൂസ് അടയ്ക്കാനുള്ള ഇറാന്റെ എല്ലാ ശ്രമവും പരാജയപ്പെടുമെന്നും നെതന്യാഹു വ്യക്തമാക്കി

അയൽരാജ്യങ്ങൾ അവരുടെ ഭൂമി അമേരിക്കയ്ക്കും ഇസ്രയേലിനും സൈനിക ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കരുതെന്നും, ആക്രമണങ്ങൾ സൗകര്യം ചെയ്തു കൊടുക്കുന്നതും ഇസ്രയേൽ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് തുല്യമാണെന്നും ഇറാൻ വിദേശമന്ത്രാലയം അറിയിച്ചു. ഗൾഫ് രാഷ്ട്രങ്ങളുമായി നിരന്തര ചർച്ചകൾ നടത്തുന്ന ഇന്ത്യ  ഒമാനുമായി നിർണ്ണായകമായ കൂടിക്കാഴ്ച നടത്തി 

കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ യാത്ര സുഗമമാക്കാനും ചരക്ക് നീക്കം പുനരാരംഭിക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാ രാഷ്ട്രങ്ങളും വലിയ ആശങ്കയിലാണ്. ഹോർമുസിലെ ഉപരോധം നീങ്ങാത്ത പക്ഷം ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !