വെസ്റ്റ് സിക്സ്ത് സ്ട്രീറ്റിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജയും

ടെക്സസ്; ടെക്സസിലെ വെസ്റ്റ് സിക്സ്ത് സ്ട്രീറ്റിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജയും.

ടെക്സസ് സർവകലാശാലയിലെ ഇന്ത്യൻ വംശജയായ വിദ്യാർഥിനി സവിത ഷൺമുഖസുന്ദരം ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. സംഭവം ഭീകരാക്രമണമാണെന്ന സംശയം ഉയർന്നിട്ടുണ്ട്.
ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷവുമായി സംഭവത്തിന് ബന്ധമുള്ളതായി സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ.മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഇരട്ട ബിരുദ പഠനം മേയിൽ പൂർത്തിയാക്കാൻ ഒരുങ്ങുന്നതിനിടെയാണ് സവിത കൊല്ലപ്പെട്ടത്. സംഭവത്തിൽ 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.

മിടുക്കിയും കഠിനാധ്വാനിയുമായ വിദ്യാർഥിനിയായിരുന്നു സവിതയെന്ന് ടെക്സസ് സർവകലാശാല കമ്മ്യൂണിറ്റി അംഗങ്ങൾ വിശേഷിപ്പിച്ചു. ‘ഞങ്ങളുടെ സൂപ്പർസ്റ്റാർ വിദ്യാർഥിനികളിൽ ഒരാളെയാണ് നഷ്ടമായത്’ എന്ന് മക്കോംബ്സ് സ്കൂൾ ഓഫ് ബിസിനസിലെ അസിസ്റ്റന്റ് പ്രഫസർ റസ് ഫിന്നി എക്സിൽ കുറിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !