പ്രഖ്യാപനംവന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കാനാകാതെ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനംവന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കാനാകാതെ കോൺഗ്രസ്.

പല മണ്ഡലങ്ങളിലും ഏകാഭിപ്രായത്തിലെത്താനായിട്ടില്ല. ചില സീറ്റുകളിൽ തർക്കവുമുള്ളതായാണ് റിപ്പോർട്ട്‌.  തുടരുന്ന അനിശ്ചിതത്വം പാർട്ടിക്കുള്ളിലും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് സൂചന. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നതിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രൂക്ഷമായി പ്രതികരിച്ചു. 

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനുള്ളിൽ കോൺഗ്രസ് പട്ടിക വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങൾ അദ്ദേഹത്തെ ചൊടിപ്പിച്ചു. ഇന്ദിരാ ഭവനിൽ ചർച്ചകൾ തുടരുകയാണെന്നും കോൺഗ്രസ് ഒരു അഖിലേന്ത്യാ പാർട്ടിയായതുകൊണ്ടാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് സമയക്രമീകരണം വേണ്ടിവരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി ഡയാലിസിസിന് വിധേയനായതിനാലാണ് പട്ടിക വൈകുന്നതെന്ന് അഡ്വ. സണ്ണി ജോസഫ് വിശദീകരിച്ചു. നാളെ സ്ക്രീനിങ് കമ്മിറ്റിയും സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയും ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും പട്ടിക നാളെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ അറുപതോളം സീറ്റുകളിൽ ധാരണയായതായാണ് സൂചന. യുഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിലും തർക്കങ്ങൾ തുടരുകയാണ്. 

ജോസഫ് ഗ്രൂപ്പുമായുള്ള ചർച്ച അരമണിക്കൂറിൽ തീർന്നുവെന്ന് സതീശൻ അവകാശപ്പെടുമ്പോൾ, തീരുമാനം ആകാൻ രണ്ട് ദിവസം കൂടി എടുക്കുമെന്നാണ് പി.ജെ. ജോസഫ് പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുക്കുമെന്ന സൂചനകൾ ജോസഫ് വിഭാഗത്തിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പകരമായി പൂഞ്ഞാർ സീറ്റ് അവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിനും സാധ്യത കുറവാണ്. 

അതേസമയം, തളിപ്പറമ്പിലും പാറശ്ശാലയിലും ഉൾപ്പെടെ സി.പി.എമ്മിൽ വലിയ ആഭ്യന്തര പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നും സി.പി.എം വിട്ടു പുറത്തുവരുന്നവർക്ക് സംരക്ഷണം നൽകുന്ന കാര്യം സാഹചര്യത്തിനനുസരിച്ച് പരിശോധിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അതിനിടെ ആറ്റിങ്ങൽ അടൂർ പ്രകാശ് എംപി സർക്കാരിൽനിന്ന് നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ട്. 

കണ്ണൂർ എംപി കെ. സുധാകരനും എൻ.എൽ.സി. വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സർക്കാർ സ്ഥാപനങ്ങളിലോ ഗസ്റ്റ് ഹൗസുകളിലോ കുടിശികയില്ല എന്ന് വ്യക്തമാക്കുന്ന ഈ സർട്ടിഫിക്കറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അത്യാവശ്യമാണ്. അടൂർ പ്രകാശ് ഉൾപ്പെടെ 15 പേർക്കാണ് സർക്കാർ നിലവിൽ ഈ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !