കോഴിക്കോട്: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. കോഴിക്കോട് ബീച്ചില്‍ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ ജില്ലയിലെ യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ഉണര്‍വ് ഉണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ബീച്ചിലെ പൊതുസമ്മേളനത്തിന് ശേഷം പ്രത്യേകമായി സജ്ജീകരിച്ച ബസ്സിലായിരിക്കും അദ്ദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുക. അതേസമയം, വടക്കന്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി എത്തുമ്പോള്‍ മധ്യകേരളത്തില്‍ പ്രചാരണത്തിന് കരുത്തുപകരാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് രംഗത്തിറങ്ങും.പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലാണ് വി ഡി സതീശന് ഇന്ന് പര്യടനം നടത്തുന്നത്. രാവിലെ 9 മണിക്ക് ഒറ്റപ്പാലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷനിലും പ്രതിപക്ഷ നേതാവ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ നേതാക്കളുടെ സന്ദര്‍ശനത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം വരും ദിവസങ്ങളില്‍ കൂടുതല്‍ ഉച്ചസ്ഥായിയിലാകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.