മുൻ നാവിക ഉദ്യോഗസ്ഥന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥികള്‍, ഒന്നും മറച്ചുവെക്കാനായില്ല; എല്ലാം കൈയോടെ പൊക്കി

ആലപ്പുഴ: എക്സൈസ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച കഞ്ചാവും നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റില്‍.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡില്‍ വടക്കൻ പറമ്പ് വീട്ടില്‍ വില്യമിന്റെ മകൻ ബിനു വി വില്യം (37) ആണ് പിടിയിലായത്. എക്സൈസ് ഇൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പൂങ്കാവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഇയാളുടെ വീട്ടില്‍നിന്ന് 1.200 കിലോഗ്രാം കഞ്ചാവും വീട്ടുവളപ്പില്‍ നട്ടുവളർത്തിയ 10 കഞ്ചാവ് ചെടികളും എക്സൈസ് സംഘം കണ്ടെത്തി. പ്രതിക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കും. തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ മയക്കുമരുന്ന് പ്രവർത്തനങ്ങള്‍ക്കെതിരെ ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ റോയി ജേക്കബ്, കെ ആർ രാജീവ്, പ്രിവന്റീവ് ഓഫിസര്‍ അനിലാല്‍ പി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍ അശോക്, പ്രമോദ് വി, ജിയേഷ് ടി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !