ശസ്ത്രക്രിയ ചെയ്ത മുറിവ് ഡ്രസ് ഊരി കാണിച്ചിട്ടും മേലുദ്യോഗസ്ഥന്റെ മനസ്സലിഞ്ഞില്ല! അപമാനകരമായ രീതിയില്‍ പെരുമാറി വൻപ്രതിഷേധം,

ലഖ്‌നൗ: പൈല്‍സ് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന ലോക്കോ പൈലറ്റിനോട് മേലുദ്യോഗസ്ഥൻ അപമാനകരമായി പെരുമാറിയ സംഭവം വലിയ വിവാദമാകുന്നു. 

പൈല്‍സ് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന ലോക്കോ പൈലറ്റിനോട് മേലുദ്യോഗസ്ഥൻ അപമാനകരമായി പെരുമാറിയ സംഭവം വലിയ വിവാദമാകുന്നു.

പൈല്‍സ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ലോക്കോ പൈലറ്റിന് ലീവ് അനുവദിക്കാതെയായിരുന്നു മേലുദ്യോഗസ്ഥന്റെ ക്രൂരത. ഒടുവില്‍ ലോക്കോ പൈലറ്റ് തന്റെ പാന്റസ് ഊരി മുറിവ് കാട്ടിക്കൊടുത്തിട്ടും മേലുദ്യോഗസ്ഥന്റെ മനസ്സലിഞ്ഞില്ല. ലഖ്‌നൗ റെയില്‍വേ ഡിവിഷനിലെ ലോക്കോ പൈലറ്റായ രാജേഷ് മീണയ്ക്കാണ് വലിയ അപമാനം നേരിടേണ്ടി വന്നത്. സംഭവം സോഷ്യല്‍ മീഡിയയിലും റെയില്‍വേ ജീവനക്കാരുടെ ഇടയിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

ഫെബ്രുവരി 22-ന് പൈല്‍സ് ശസ്ത്രക്രിയക്ക് വിധേയനായ രാജേഷ് മീണയ്ക്ക് ആദ്യം ഫെബ്രുവരി 28 വരെ മെഡിക്കല്‍ അവധി അനുവദിച്ചിരുന്നു. എന്നാല്‍ മുറിവ് പൂർണമായി ഭേദമായിട്ടില്ലാത്തതിനാല്‍ റെയില്‍വേ ഹെല്‍ത്ത് യൂണിറ്റിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം അവധി നീട്ടാൻ അപേക്ഷിച്ചു. മെഡിക്കല്‍ സർട്ടിഫിക്കറ്റുകളും മരുന്നുകളുമായി ഓഫീസിലെത്തിയ രാജേഷിന്റെ അപേക്ഷ ചീഫ് ക്രൂ കണ്‍ട്രോളർ രത്തൻ കുമാർ നിരസിച്ചതാണ് വിവാദത്തിന് കാരണമായത്.

ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ കടുത്ത വേദനയുണ്ടെന്നും ജോലിയില്‍ പ്രവേശിക്കാൻ കഴിയില്ലെന്നും രാജേഷ് വിശദീകരിച്ചെങ്കിലും അധികൃതർ തെളിവ് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ഒടുവില്‍ മറ്റൊരു വഴിയില്ലാതെ വന്ന രാജേഷ് മീണ ഓഫീസില്‍വെച്ച്‌ തന്നെ ശസ്ത്രക്രിയ ചെയ്ത മുറിവ് കാണിക്കാൻ നിർബന്ധിതനായി. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹപ്രവർത്തകർ മൊബൈല്‍ ഫോണില്‍ പകർത്തുകയും തുടർന്ന് റെയില്‍വേ വാട്സാപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുകയും ചെയ്തു.

സംഭവം പുറത്തുവന്നതോടെ നിരവധി റെയില്‍വേ ജീവനക്കാരും നെറ്റിസണ്‍സും അധികൃതരുടെ സമീപനത്തെ കടുത്ത ഭാഷയില്‍ വിമർശിച്ചു. ചികിത്സയിലായിരുന്ന ഒരു ജീവനക്കാരനെ ഇത്തരത്തില്‍ അപമാനിച്ച നടപടി അമാനുഷികമാണെന്നാണ് പലരുടെയും പ്രതികരണം.ഒടുവില്‍, യൂണിയൻ നേതാക്കള്‍ ഇടപെട്ടതോടെയാണ് രാജേഷ് മീണയ്ക്ക് ഒടുവില്‍ മെഡിക്കല്‍ അവധി അനുവദിച്ചത്.


റെയില്‍വേ ജീവനക്കാരോടുള്ള ഇത്തരം സമീപനം ലജ്ജാകരമാണെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി കെ.സി. ജെയിംസ് പറഞ്ഞു. ഉത്സവകാലങ്ങളിലും മറ്റ് തിരക്കേറിയ സമയങ്ങളിലും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കാൻ രാത്രിയും പകലും സേവനം ചെയ്യുന്ന ജീവനക്കാർ പലപ്പോഴും അനാവശ്യമായ സമ്മർദങ്ങള്‍ക്കും മോശം പെരുമാറ്റങ്ങള്‍ക്കും ഇരയാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തെ തുടർന്ന് റെയില്‍വേയുടെ പ്രവർത്തനരീതിയെ ചോദ്യം ചെയ്ത് നിരവധി ജീവനക്കാരും സോഷ്യല്‍ മീഡിയയില്‍ അനുഭവങ്ങള്‍ പങ്കുവെച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !