മരിക്കാനും അന്തസ്സ് വേണം; ഹരീഷ് റാണയുടെ ദയാവധത്തിന് പിന്നാലെ ' അപേക്ഷകളുടെ പ്രവാഹം: അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പ്,,

മരിക്കാനും അന്തസ്സ് വേണം; ഹരീഷ് റാണയുടെ ദയാവധത്തിന് പിന്നാലെ ' അപേക്ഷകളുടെ പ്രവാഹം: അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പ്,,

മുംബൈ: ഇന്ത്യയില്‍ ആദ്യമായി ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് റാണയുടെ വിയോഗത്തിന് പിന്നാലെ, മുംബൈയില്‍ സ്വന്തം മരണം മുന്‍കൂട്ടി നിശ്ചയിക്കുന്ന 'ലിവിംഗ് വില്‍' അപേക്ഷകള്‍ വര്‍ധിക്കുന്നു.

ജീവിതകാലം മുഴുവന്‍ വെന്റിലേറ്ററിന്റെയോ മറ്റ് കൃത്രിമ ജീവന്‍രക്ഷാ സംവിധാനങ്ങളുടെയോ സഹായത്തോടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി 85 പേരാണ് ഇതുവരെ ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ സമീപിച്ചിരിക്കുന്നത്.

ഭാവിയില്‍ ഏതെങ്കിലും കാരണവശാല്‍ അബോധാവസ്ഥയിലാവുകയോ, സുഖപ്പെടുത്താനാവാത്ത രോഗം ബാധിക്കുകയോ ചെയ്താല്‍ തന്നെ കൃത്രിമമായി ജീവിപ്പിക്കാന്‍ ശ്രമിക്കരുത് എന്ന് ഒരാള്‍ ആരോഗ്യവാനായിരിക്കുമ്പോള്‍ തന്നെ രേഖാമൂലം നല്‍കുന്ന സമ്മതപത്രമാണിത്. അന്തസ്സോടെ മരിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്.

13 വര്‍ഷത്തിലേറെയായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഹരീഷ് റാണയ്ക്ക് സുപ്രീം കോടതി നിഷ്‌ക്രിയ ദയാവധത്തിന് അനുമതി നല്‍കിയിരുന്നു. മാര്‍ച്ച്‌ 24-ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു ഹരീഷിന്റെ അന്ത്യം.

ലഭിച്ച അപേക്ഷകള്‍ പരിശോധിക്കാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി ബിഎംസി പ്രത്യേക സമിതിയെ നിയോഗിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് എളുപ്പമാക്കാന്‍ പ്രത്യേക പോര്‍ട്ടലും മൊബൈല്‍ ആപ്പും ആരംഭിക്കാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്.

2023-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഇത്തരം അപേക്ഷകള്‍ സ്വീകരിക്കാന്‍ അധികാരമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !