കളമശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

കൊച്ചി: കളമശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.

കഴിഞ്ഞ ഞായറാഴ്ച കണ്ണൂര്‍ സ്വദേശിനിയെ ആക്രമിച്ച് സ്വര്‍ണ്ണമാലയും കമ്മലും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പാലക്കാട് അഗളി സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പെണ്‍കുട്ടിയുടെ തലയില്‍ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവര്‍ച്ച. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കളമശേരിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. രാത്രി എട്ടരയോടെ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴാണ് സെന്റ് ജോസഫ്സ് പള്ളിക്ക് സമീപം ആക്രമണമുണ്ടായത്

തൂണില്‍ തലയിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കവര്‍ച്ച നടത്തിയത്. ഒരുപവനിലേറെ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതി കവര്‍ന്നത്. തലയുടെ പിന്‍ഭാഗത്ത് മുറിവേറ്റ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !