ബെൽഫാസ്റ്റിൽ സിറോ മലബാർ സഭ ബൈബിൾ ഫെസ്റ്റ് ആവേശകരമായി നടന്നു.

ബെൽഫാസ്റ്റ്: സിറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കൗൺസിലിന്റെ നേതൃത്വത്തിൽ മാർച്ച്  7 ന് ശനിയാഴ്ച ബെൽഫാസ്റ്റിലെ All Saints College ൽ ബൈബിൾ ഫെസ്റ്റ് ( ബൈബിൾ കലോത്സവം) ആവേശകരമായി നടന്നു.

പരിപാടി റീജിയണൽ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. ബൈബിൾ ഫെസ്റ്റ് ഡയറക്ടർ ഫാ. ജെയിൻ മണ്ണത്തുകാരൻ പരിപാടിക്ക് നേതൃത്വം നൽകി.

പരിപാടിയുടെ ആരംഭത്തിൽ ഫാ. ജോ പഴെപറമ്പിൽ, ഫാ. അനീഷ് വഞ്ചിപാറയിൽ, ഫാ. ജോഷി പറൊക്കാരൻ, ഫാ. സജി പൊമ്മിനിശേരി,  റീജിയൻ എക്സിക്യൂട്ടീവ് മെമ്പർമാരായ മോൻസി തോമസ് ( സെക്രട്ടറി) സോജൻ സെബാസ്റ്റ്യൻ ( ജോയിന്റ് സെക്രട്ടറി), ആനന്ദ് ജോസഫ് ( PRO)  എന്നിവരോടൊപ്പം കാറ്റിക്കിസം ഹെഡ് മാസ്റ്റർമാരും വിദ്യാർത്ഥികളും ചേർന്ന് തിരി തെളിച്ചു.

Belfast, Antrim, Portadown, Derry, Lisburn, Newry എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം അഞ്ഞൂറോളം പേർ കുട്ടികളും മുതിർന്നവരും വിവിധ മത്സരങ്ങളിൽ പങ്കെടുത്തവരും കാണികളുമായ് മത്സരവേദിയിലുണ്ടായിരുന്നു. ബൈബിൾ സന്ദേശങ്ങൾ കലകളിലൂടെ പ്രകടിപ്പിച്ച മത്സരങ്ങൾ പരിപാടികൾ ആകർഷണമാക്കി. പ്രധാന ആകർഷണം ബൈബിൾ സ്കിറ്റ് മത്സരം ആയിരുന്നു; വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകാവതരണം പ്രേക്ഷകർക്ക് ഏറെ ആസ്വാദ്യമായി.

പരിപാടിയുടെ ഒരുക്കങ്ങൾ പ്രോഗ്രാം കോർഡിനേറ്റർസ് ശ്രീ. ബാബു ജോസഫ്യും ശ്രീ. രാജു മേപ്പിള്ളിയും മാസങ്ങൾക്കുമുമ്പ് ആരംഭിച്ചു. ട്രഷറർ

ഷാജി മൈലന്തറയും  ബെൽഫാസ്റ് കൈകാരൻ അനീഷ് അമ്പാട്ടും തങ്ങളുടെ മുൻ പരിചയത്തിൽ നിന്നുള്ള നിർദ്ദേശങ്ങളും സഹായവും നൽകി പരിപാടിയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.

ബെൽഫാസ്റ്റിലെ കൈക്കാരന്മാരായ  ഷീബ രാജു, ആനന്ദ് ജോസഫ്, പിതൃവേദി പ്രസിഡന്റ് ഡോക്ടർ സനൽ ജോർജ്, കമ്മിറ്റി മെമ്പർമാർ ജ്യോതിസ് ചെറിയാൻ, ഡാൻറ്റിസ് സ്കറിയ, റോബിൻ (Trustee Lisburn), ജോസഫ് ( HM  coordinator Derry) എന്നിവർ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു. വിവിധ കുർബാന സെന്ററുകളിൽ നിന്നുള്ള ട്രസ്റ്റീസ്‌,  മതഅദ്ധ്യാപകർ, സംഘടന ഭാരവാഹികൾ, യുവജനങ്ങൾ, വിശ്വാസികൾ, ജഡ്ജസ്, കോളേജ് അധികൃതർ  എന്നിവരുടെ സഹകരണം പരിപാടി സുതാര്യമായി നടത്താനും എല്ലാം സുഗമമാക്കാനും വലിയ സഹായമായി. സംഘാടകരുടെ സമർപ്പിത പ്രവർത്തനവും ഏകോപനവും പ്രത്യേകമായി അഭിനന്ദിച്ചു.

മത്സര വിജയികൾക്ക് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. അനീഷ്‌, ഫാ. നിധീഷ്, ഫാ. സജി, ഫാ. ജെയിൻ എന്നിവർ സമ്മാനം വിതരണം ചെയ്തു. തുടർന്ന് ഫാ. ജെയിൻ മണ്ണത്തുകാരൻ നന്ദിപ്രസംഗം നടത്തി പരിപാടി സമാപിച്ചു.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ജോവിനാസ് കാറ്റേഴ്സ്, ബെൽഫാസ്റ്റ് ഒരുക്കിയ സ്നേഹപൂർവ്വമായ വിരുന്നും, ടോമി പോൾന്റെ നേതൃത്വത്തിൽ ഒരുക്കിയ ചായയും ലഘുഭക്ഷണവും സ്നേഹപൂർവ്വം വിതരണം ചെയ്തു. 

NB: റീജിയൻ മത്സരങ്ങളിൻ യോഗ്യത നേടിയവർ Ireland National Level മത്സരത്തിൽ പങ്കെടുക്കുന്നതാണ് Venue :National Bible Kalolsawam ,St Marks Community School, Tallaght 10.00 am to 5 pm Date.. April 25 Saturday Anand Joseph Belfast Region Council PRO

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !