കൊച്ചി : ഇറാന്റെ അഭ്യർത്ഥനയെ തുടർന്ന് യുദ്ധക്കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ. ഐറിസ് ലവൻ എന്ന യുദ്ധക്കപ്പലിനാണ് ഇന്ത്യൻ തീരത്ത് നങ്കൂരമിടാൻ അനുവാദം നല്‍കിയത്.
ഫെബ്രുവരി 28 നായിരുന്നു സഹായം അഭ്യർത്ഥിച്ച് കൊണ്ട് ഇറാൻ സന്ദേശം അയച്ചത്. കപ്പലിന് സാങ്കേതിക തകരാറുകള്‍ നേരിട്ടതിനാല്‍ കൊച്ചിയില്‍ അടിയന്തരമായി അടുപ്പിക്കണം എന്ന് വ്യക്തമാക്കി 2026 ഫെബ്രുവരി 28-നാണ് ഈ അഭ്യർത്ഥന ലഭിച്ചത്.മാർച്ച് 1-ന് കപ്പല്‍ അടുപ്പിക്കുന്നതിനുള്ള അനുമതി നല്‍കി. തുടർന്ന് മാർച്ച് 4-ന് ഐ.ആർ.ഐ.എസ് ലാവൻ കൊച്ചിയില്‍ നങ്കൂരമിട്ടു. ഈ പശ്ചാത്തലത്തില്‍, കപ്പലിലെ 183 ജീവനക്കാരെ നിലവില്‍ കൊച്ചിയിലെ നാവികസേനാ കേന്ദ്രങ്ങളിലാണ് താമസിപ്പിച്ചിരിക്കുന്നത്.
അതേസമയം മറ്റൊരു കപ്പലായ ഐറിസ് ദേന അന്താരാഷ്ട്ര കപ്പല്‍ ചാലിലെത്തിയപ്പോള്‍ അമേരിക്കൻ അന്തർവാഹിനി ആക്രമണത്തില്‍ തകരുകയായിരുന്നു. ഈ കപ്പലിനായി ഇറാൻ ഒരു സഹായവും ചോദിച്ചിരുന്നില്ല. സഹായം ചോദിച്ച കപ്പലിനെ ഇന്ത്യൻ തീരത്ത് അടുപ്പിക്കുകയും 183 നാവികർക്ക് എല്ലാ സൗകര്യങ്ങളും നല്‍കി ഇവിടെ താമസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.