കേരളത്തെ നടുക്കി വീണ്ടും കൊലപാതകം.. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ യുവതി വെട്ടേറ്റു മരിച്ചു..!

ഒല്ലൂർ: ക്രിസ്റ്റഫർ നഗറിൽ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ യുവതിയെ അയൽവാസി റോഡിലിട്ട് കുത്തിക്കൊന്നു.

ക്രിസ്റ്റഫർ നഗറിൽ പൊറത്തൂർ വീട്ടിൽ ഫ്രാൻസിസിന്റെ മകൾ സൗമ്യ (46) ആണ് കൊല്ലപ്പെട്ടത്. പ്രതി ക്രിസ്റ്റഫർ നഗർ സ്വദേശി അപ്പാടൻ തോമസി(65)നെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.അക്രമത്തിനുശേഷം ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റിൽ വീണു. തുടർന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് ഇയാളെ പുറത്തെടുത്തത്. 

മണപ്പുറം ഫിനാൻസിലെ ജീവനക്കാരിയാണ് സൗമ്യ. വീട്ടിലേക്ക് വരുന്നതിനിടെ വഴിയിൽ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി സൗമ്യയെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുൻവൈരമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ചീരാച്ചിയിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ് പ്രതിയായ തോമസ്. 

അയൽവാസിയായ തോമസിന്റെ പേരിൽ സൗമ്യ നേരത്തേ പോലീസിൽ പരാതി നൽകുകയും ഇതിൽ കേസെടുക്കുകയും ചെയ്തിരുന്നു. അയൽവാസികളായ ഇവർ തമ്മിൽ ഇടയ്ക്കിടെ തർക്കങ്ങളും നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ വേറെയും കേസുകളുണ്ട്. മരിച്ച സൗമ്യയുടെ മക്കൾ: ആഗ്‌ന, ആരോൺ. മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !