ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുന്നതിനിടെ കോച്ചിന് അടിയിൽ മനുഷ്യന്റെ തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം

ആലപ്പുഴ; ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി.


ഇന്നു രാവിലെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുന്നതിനിടെ ആണ് കോച്ചിന് അടിയിൽ മനുഷ്യന്റെ തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടെത്തിയത്. ട്രെയിനിന്‍റെ എസ് 5 കോച്ചിനടിയിലാണ് അറ്റ നിലയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തിയത്. 

ട്രെയിൻ തട്ടി മരിച്ച ആരുടെതെങ്കിലും കൈ ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് ധൻബാദിൽ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് രാവിലെ ആലപ്പുഴയിൽ നിന്നു പുറപ്പെടാനിരിക്കെയാണ് കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തിയത്. പിന്നാലെ എസ് 5 കോച്ച് പിടിച്ചിട്ടശേഷം ട്രെയിൻ സർവീസ് ആരംഭിച്ചു. 

സംഭവത്തിൽ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ധൻബാദ് എക്സ്പ്രസ് പോകുന്ന പാതയിൽ ആരെങ്കിലും ട്രെയിൻ തട്ടി മരണപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ റെയിൽവേ അന്വേഷിച്ച് വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !